ഷാർജ: യുഎഇയിലെ ഹംറിയ ഫ്രീസോണിൽ മലയാളികൾക്ക് വൻ ജോലി അവസരങ്ങൾ. രാജ്യത്തെ ഏറ്റവും വലിയ ജബൽ അലി ഫ്രീസോണിനുശേഷം രണ്ടാമത്തെ വലിയ സ്വതന്ത്ര വ്യവസായ മേഖലയായാണ് ഹംറിയ ഫ്രീസോൺ കണക്കാക്കപ്പെടുന്നത്. റാസൽഖൈമയിലേക്ക് നേരിട്ട് പ്രവേശനമുള്ള ഷാർജ, അജ്മാൻ അതിർത്തിയിലായാണ് ഹംറിയ ഫ്രീസോൺ സ്ഥിതി ചെയ്യുന്നത്. ബിസിനസ് രംഗത്ത് മലയാളികള്‍ ഏറെയുള്ള ഷാര്‍ജയില്‍ വന്‍ അവസരങ്ങളാണ് ഹംറിയ ഫ്രീസോണ്‍ മുന്നോട്ടുവയ്ക്കുന്നത്. 163 രാജ്യങ്ങളില്‍നിന്നായി ഏകദേശം 6500-ലേറെ കമ്പനികളാണ് ഹംറിയ ഫ്രീസോണിൽ പ്രവർത്തിക്കുന്നത്. ഇതില്‍ 30 ശതമാനത്തിലേറെയും ഇന്ത്യന്‍ കമ്പനികളുമാണ്. ട്രാന്‍സ്ഫോമറുകളിലും വാഹനങ്ങളിലും ഉപയോഗിക്കാനുള്ള ലൂബ്രിക്കന്റുകള്‍, ഹൈഡ്രോളിക് ലിക്വിഡ്, എണ്ണ, റബ്ബര്‍ സംസ്‌കരണത്തിനുള്ള രാസവസ്തുക്കള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍, നിര്‍മാണസാമഗ്രികള്‍, ഭക്ഷണം തുടങ്ങിയവയുണ്ടാക്കുന്ന പല ഇന്ത്യന്‍ കമ്പനികളും ഫ്രീസോണില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്രീസോണിനുള്ളില്‍ തൊഴിലാളി ക്യാമ്പുകള്‍, ഉല്ലാസകേന്ദ്രങ്ങള്‍, ചികിത്സാസംവിധാനങ്ങള്‍ എന്നിവയുമുണ്ട്. ഹംറിയ ഫ്രീസോണിന് ഏകജാലക സംവിധാനമായതിനാൽ നടപടിക്രമങ്ങള്‍ സുതാര്യവുമാണ്. കമ്പനികള്‍ രജിസ്റ്റര്‍ചെയ്ത് ലൈസന്‍സ് നേടുന്നതിനുള്ള നടപടികള്‍ ഒരു മണിക്കൂര്‍കൊണ്ട് പൂര്‍ത്തിയാക്കാം. തൊഴിലാളികളുടെ വിസ സ്റ്റാംപിങ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ദിവസങ്ങള്‍കൊണ്ടും പൂര്‍ത്തിയാക്കാനാകും. ഹംറിയ ഫ്രീസോണിലെ സംരംഭകസാധ്യതകളെക്കുറിച്ചറിയാന്‍ ഈ മാസം 18-ന് കോഴിക്കോട് താജ് ഗേറ്റ് വേ ഹോട്ടലില്‍ സെമിനാര്‍ നടക്കും. കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷന്‍ (സിഎംഎ), എസ്എന്‍ഇഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (ഇംസാര്‍), പ്രസാദ് അസോസിയേറ്റ്സ് (ദുബായ്) എന്നിവര്‍ ചേര്‍ന്നാണ് സെമിനാര്‍ നടത്തുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A