യുഎഇ: ഡ്രൈവിങ്ങിനിടെ പെട്ടെന്നുള്ള ലെയിൻ മാറ്റം; ഈ വർഷം നിരത്തുകളിൽ പൊലിഞ്ഞത് 32 ജീവനുകൾ

ദുബായ്: ഡ്രൈവിങ്ങിനിടെ പെട്ടെന്നുള്ള ലെയിൻ മാറ്റത്തിൽ ഈ വർഷം ദുബായിലെ നിരത്തുകളിൽ പൊലിഞ്ഞത് 32 ജീവനുകളെന്ന് റിപ്പോർട്ട്. ഒരു ലെയിനിൽ നിന്ന് മറ്റൊന്നിലേക്ക് തിരിയുന്നത് മൂലമുണ്ടായ അപകടങ്ങളുടെ റിപ്പോർട്ടാണ് ദുബായ് പോലീസ് പുറത്തുവിട്ടത്. ഈ സാഹചര്യം റോഡ് സുരക്ഷ ബോധവത്കരണം വര്‍ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുന്നതായി ദുബായ് പോലീസിലെ ട്രാഫിക് ബോധവത്കരണ വിഭാഗം മേധാവി സല്‍മ മുഹമ്മദ് റഷീദ് അല്‍മറി പറഞ്ഞു. ഈ അപകടകരമായ പെരുമാറ്റം മൂലം 32 പേരാണ് ഈ വര്‍ഷം മരണപ്പെട്ടത്. ആരോഗ്യ പ്രശ്നങ്ങള്‍, ക്ഷീണം, ഡ്രൈവിങിനിടെയില്‍ ശ്രദ്ധതിരിക്കുന്ന എന്തെങ്കിലും ചെയ്യുക എന്നിങ്ങനെ വിവിധ കാരണങ്ങളാണ് ഈ അപകടത്തിലേക്ക് നയിച്ചതെന്ന് അല്‍മറി പറഞ്ഞു. ഡ്രൈവിങിനിടയിലെ മൊബൈൽ ഫോൺ ഉപയോ​ഗമാണ് നിയമലംഘനങ്ങളിൽ മുൻപന്തിയിൽ. അശ്രദ്ധമായ ഡ്രൈവിംഗും അമിതവേഗവും കഴിഞ്ഞാല്‍ ഗുരുതരമായ ട്രാഫിക് അപകടങ്ങളുടെ മൂന്നാമത്തെ പ്രധാന കാരണമാണ് പെട്ടെന്നുള്ള ലെയിന്‍ മാറ്റമെന്ന് പോലീസ് പറഞ്ഞു. വാഹനങ്ങള്‍ പെട്ടെന്ന് വളക്കുന്നത് കൂട്ടിയിടികള്‍ക്കും ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്കും ഇടയാക്കും. പലപ്പോഴും ട്രാഫിക് സിഗ്‌നലുകള്‍ പാലിക്കാതെ ഡ്രൈവര്‍മാര്‍ പെട്ടെന്ന് ലെയിന്‍ മാറുമ്പോഴോ ഇന്റര്‍സെക്ഷനുകളില്‍ മറ്റ് വാഹനങ്ങള്‍ക്ക് മുന്നില്‍ പ്രവേശിക്കുമ്പോഴോ ഇത് സംഭവിക്കാം. ഇത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പോലീസ് അറിയിച്ചു. ഈ വര്‍ഷം ആദ്യത്തെ ആറ് മാസത്തിനിടെ അശ്രദ്ധമായ ലെയിന്‍ മാറ്റങ്ങള്‍ ഉള്‍പ്പെടെ 262 അപകടങ്ങള്‍ ഉണ്ടായി. ഇവയില്‍ 25 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും 299 പേര്‍ക്ക് നിസാരമായ പരിക്കേല്‍ക്കുകയും ചെയ്തു.

ശിക്ഷാ രീതികൾ

വാഹനം വെട്ടിച്ചുകയറ്റുന്നതും ഡ്രൈവിങിനിടയിലെ ഫോണ്‍ ഉപയോഗവും ഉള്‍പ്പെടെയുള്ള ഗുരുതര നിയമലംഘനങ്ങള്‍ക്ക് 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും. 1,000 ദിര്‍ഹം പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. 2025 മാര്‍ച്ച് 29-ന് ബാധകമാകുന്ന 2024 ലെ ഫെഡറല്‍ നിയമ നമ്പര്‍ 14-ന്റെ ആര്‍ട്ടിക്കിള്‍ 31 പ്രകാരം ഇത്തരം ഗുരുതരമായ നിമയലംഘനങ്ങള്‍ക്ക് കാരണമാവുന്ന ഡ്രൈവറെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്നും പോലീസ് അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy