യുഎഇയിലെ കാലാവസ്ഥ: റെഡ് അലേർട്ട്, ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത

അബുദാബി: യുഎഇയിൽ വെള്ളിയാഴ്ച രാവിലെ കടുത്ത മൂടൽമഞ്ഞ്. കുറഞ്ഞ ദൃശ്യതയെ തുടർന്ന് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ ആയിരിക്കുമെന്നും വാഹനമോടിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി. അൽ ഐയ്ൻ, നഹിൽ എന്നിവിടങ്ങളിൽ കടുത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇന്നലെ (വ്യാഴാഴ്ച) ചിലയിടങ്ങളിൽ യെലോ, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. അൽഐൻ, അബുദാബി എന്നിവിടങ്ങളിലാണ് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടത്. പുലർച്ചെ 2ന് തുടങ്ങിയ മൂടൽമഞ്ഞ് ചിലയിടങ്ങളിൽ രാവിലെ 10 വരെ തുടർന്നു. രാജ്യത്തെ ഭൂരിഭാഗം നിവാസികൾക്കും ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം പ്രതീക്ഷിക്കാമെങ്കിലും കിഴക്കൻ, വടക്കൻ മേഖലകളിൽ ഇന്ന് മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ അഭിപ്രായപ്പെട്ടു. രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ ഇന്ന് ചിലയിടങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നെങ്കിലും രാത്രിയിലും ശനിയാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥ ആയിരിക്കും. ചില ഉൾ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും താപനില 32 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. രാജ്യത്ത് ഇടയ്‌ക്കിടെ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമോ ഒമാൻ കടലിൽ നേരിയ തോതിൽ പ്രക്ഷുബ്ധമോ ആയിരിക്കും. പർവതമേഖലകളിൽ താപനില 16 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നേക്കാം. ഉൾ പ്രദേശങ്ങളിൽ 33 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy