അബുദാബി: ദുബായിലെ നാല് സ്ട്രീറ്റുകളിൽ ഇന്ന് (ശനിയാഴ്ച) ഗതാഗതം തടസ്സപ്പെടും. ടി100 ട്രയാത്ത്‌ലോൺ വേൾഡ് ടൂർ ഫൈനൽ നടക്കുന്നതിനാൽ ഗതാഗതതടസ്സം ഉണ്ടാകുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജുമൈറ സ്ട്രീറ്റ്, അൽ അത്തർ സ്ട്രീറ്റ്, അൽ ഹാദിഖ സ്ട്രീറ്റ്, അൽ മെയ്ദാൻ സ്ട്രീറ്റ് എന്നീ നാല് സ്ട്രീറ്റുകളിലാണ് ഗതാഗതതടസ്സം ഉണ്ടാകുക. പുലർച്ചെ 6.30 മുതൽ 9 മണി വരെയും ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് 4 മണി വരെയാണ് ഗതാഗതതടസ്സം ഉണ്ടാകുക. വാഹനമോടിക്കുന്നവരോട് അവരുടെ യാത്രകൾ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യാനും റോഡ് അടയാളങ്ങൾ പാലിക്കാനും അതോറിറ്റി നിർദേശിച്ചു. 16, 17 (ശനി, ഞായർ) തീയതികളിലാണ് ട്രയാത്ത്‌ലോൺ വേൾഡ് ടൂർ ഫൈനൽ നടക്കുന്നത്. കൂടാതെ, 2024 ടി100 ട്രയാത്ത്‌ലോൺ വേൾഡ് ടൂർ കലണ്ടർ അതിൻ്റെ ഉദ്ഘാടന സീസണിൽ പൂർത്തിയാക്കും. 2024-ലെ ഉദ്ഘാടന ടി100 ട്രയാത്ത്‌ലോൺ വേൾഡ് ടൂർ കലണ്ടറിൻ്റെ അവസാനമാണിത്. ഒരു മാസം നീണ്ടുനിൽക്കുന്ന 2024 ദുബായ് ഫിറ്റ്‌നസ് ചലഞ്ചിൻ്റെ ഭാഗമാണ് ദുബായ് ടി100 ട്രയാത്ത്‌ലൺ ലോക ചാമ്പ്യൻഷിപ്പ് ഫൈനൽ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A