ദുബായ്: പൊതുമാപ്പിനായി ഡിസംബർ 31 വരെ കാത്തിരിക്കരുതെന്ന് ഓർമ്മിപ്പിച്ച് ദുബായ് താമസ കുടിയേറ്റ വകുപ്പ്. വൈകിയാൽ വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതിനാലാണ് പുതിയ നിർദേശം. അടുത്ത മാസം രണ്ടാമത്തെ ആഴ്ചയോടെ ടിക്കറ്റ് നിരക്ക് രണ്ടിരട്ടിയാകും. നാട്ടിലേക്കു പോകേണ്ടവർ എത്രയും വേഗം രേഖകൾ ശരിയാക്കി പൊതുമാപ്പ് നേടണമെന്നും ജിഡിആർഎഫ്എ മുന്നറിയിപ്പ് നൽകി. വിവിധ രാജ്യങ്ങളുടെ കോൺസുലേറ്റുകളുമായി താമസകുടിയേറ്റ വകുപ്പ് ഇക്കാര്യത്തിൽ സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. അനധികൃത താമസക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ കൂടിയാണിത്. ഇന്ത്യൻ കോൺസുലേറ്റിൽ ആഴ്ചയിൽ 5 ദിവസം സഹായ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.
പൊതുമാപ്പ് എങ്ങനെ?
യുഎഇയിലെ അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസാന അവസരമാണ് പൊതുമാപ്പ്. എക്സിറ്റ് പാസിന്റെ കാലാവധി പൊതുമാപ്പ് കഴിയുന്നതോടെ അവസാനിക്കും. ഇപ്പോൾ എക്സിറ്റ് പാസ് ലഭിച്ചവർക്ക് ജോലി ലഭിച്ചാലും പാസിന്റെ കാലാവധി റദ്ദാക്കും. എക്സിറ്റ് പാസ് ലഭിച്ചവർക്ക് യുഎഇയിൽ ജോലി കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ സ്വന്തം നാട്ടിലേക്ക് നിർബന്ധമായും മടങ്ങൻം. വിസ ലഭിച്ചാൽ വിലക്കില്ലാതെ യുഎഇയിലേക്ക് മടങ്ങിയെത്താനാകും. അനധികൃത താമസക്കാർക്ക് പിഴ കൂടാതെ രാജ്യം വിടാൻ 4 മാസത്തെ സാവകാശമാണ് യുഎഇ നൽകിയത്. ഒക്ടോബറിൽ പൊതുമാപ്പ് അവസാനിക്കാനിരിക്കെ തിരക്ക് പരിഗണിച്ചും കൂടുതൽ പേർ പൊതുമാപ്പിനായി കാത്തിരിക്കുന്ന സാഹചര്യത്തിലുമാണ് ഡിസംബർ വരെ സമയം നീട്ടിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A