കോഴിക്കോട്: സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുൽ റഹീമിന്റെ മോചനത്തിന് വേണ്ടി 47.87 കോടി രൂപ പിരിച്ചതായി റഹീം നിയമസഹായ സമിതി. പിരിച്ചതിൽ ബാക്കി വന്ന തുക എന്ത് ചെയ്യുമെന്ന് റഹീം തിരിച്ചെത്തിയശേഷം തീരുമാനിക്കുമെന്ന് സമിതി അറിയിച്ചു. വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റഹീമിന്റെ മോചനത്തിനായി ദയധനവും അഭിഭാഷകന്റെ ചെലവും അടക്കം 36.27 കോടി രൂപ ഇതിനോടകം ചെലവായി. 11.60 കോടി രൂപയാണ് ഇനി ബാക്കിയുള്ളതെന്ന് സമിതി പറഞ്ഞു. റഹീമിന്റെ കേസ് അടുത്ത 17ന് റിയാദിലെ കോടതി പരിഗണിക്കും. റഹീമിന്റെ മോചന ഉത്തരവ് 17ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ‘വധശിക്ഷ ഒഴിവായി ജയിലിൽ നിന്ന് അബ്ദുൽ റഹീം പുറത്തുവരുമ്പോൾ അതിന്റെ ക്രെഡിറ്റ് തങ്ങൾക്ക് വേണ്ടെന്നും എട്ടുകാലി മമ്മൂഞ്ഞികൾ അതെടുത്തോട്ടെയെന്നും റഹീമിനെ നാട്ടിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും’, സമിതി നിലപാട് വ്യക്തമാക്കി. ‘തന്റെ മകനെ രക്ഷിക്കാൻ ഒപ്പം നിന്നവർക്ക് ദൈവം പ്രതിഫലം നൽകട്ടെയെന്നും സഹായസമിതിയോട് നന്ദിയുണ്ടെന്നും’, വേദിയിലിരുന്ന് റഹീമിന്റെ മാതാവ് ഫാത്തിമയും പറഞ്ഞു. റിയാദ് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിലാണ് റിയാദ് സഹായ സമിതിയും റഹീമിന്റെ ബന്ധുക്കളും കണ്ടുമുട്ടിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A