
വഞ്ചന, ഫുട്ബോൾ ഒത്തുകളി: ഇൻ്റർപോൾ തെരയുന്ന വ്യവസായി യുഎഇയിൽ അറസ്റ്റിൽ
ദുബായ്: ഇന്റർപോർ തെരയുന്ന വ്യവസായി യുഎഇയിൽ അറസ്റ്റിൽ. ബ്രസീൽ പൗരനായ 34കാരനായ വില്യം പെരേരിയ റൊഗാട്ടോ ആണ് അറസ്റ്റിലായത്. ബ്രസീലിൽ തട്ടിപ്പ് കേസുകളിൽപ്പെട്ട് ഇന്റർപോളിന്റെ റെഡ് ലിസ്റ്റിലായിരുന്നു ഇയാൾ. റൊഗാട്ടോ ഫുട്ബോൾ മത്സരങ്ങളുടെ ഫലങ്ങളിൽ കൃത്രിമം കാണിക്കുകയും അന്താരാഷ്ട്ര സ്പോർട്സ് വാതുവയ്പ്പ് സൈറ്റുകളിൽ നടത്തിയ വാതുവെപ്പുകളിലൂടെ നിയമവിരുദ്ധ നേട്ടങ്ങൾ നേടുന്നതിന് അവരെ ചൂഷണം ചെയ്യുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. യൂറോപ്പിൽ നിന്ന് സന്ദർശക വിസയിലാണ് യുഎഇയിൽ ഇയാൾ എത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)