ഫിലാദല്‍ഫിയ: വിമാനത്തിനുള്ളിൽ വെച്ച് ചായ തെറിച്ച് വീണ് ജനനേന്ദ്രിയത്തിന് ഗുരുതര പൊള്ളലേറ്റെന്ന് കേസ് കൊടുത്ത് 56കാരൻ. ഫ്രോണ്ടിയർ എയർലൈൻസിനെതിരെയാണ് യുഎസിലെ ഫിലാദൽഫിയ സ്വദേശിയായ സീൻ മില്ലറാണ് കേസ് കൊടുത്തത്. സെപ്തംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഇദ്ദേഹം സൗത്ത് കരോലിനയിലെ മിര്‍ട്ടില്‍ ബീച്ചില്‍ നിന്ന് ഫിലാദല്‍ഫിയയിലേക്ക് വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം. വിമാനത്തിനുള്ളില്‍ വെച്ച് ചൂട് ചായ ചോദിച്ചു. വളരെ അശ്രദ്ധമായാണ് ഈ ചായ നല്‍കിയത്. ഒരു മൂടിയും ഇല്ലാതെയാണ് ഗ്ലാസിന്‍റെ വക്ക് വരെ നിറച്ച് കടുത്ത ചൂടുള്ള ചായ നല്‍കിയത്. ചൂട് ചായ തന്‍റെ തുടയിലേക്ക് തെറിച്ച് വീണെന്നും ജനനേന്ദ്രിയത്തിന് മൂന്ന് ഡിഗ്രി പൊള്ളലേറ്റു. വിമാനത്തിന്റെ സീറ്റിങ് ആകൃതി മൂലം പെട്ടെന്ന് ചാടി എഴുന്നേൽക്കാനായില്ല, അദ്ദേഹം പരാതിയില്‍ പറയുന്നു. ഫിലാദല്‍ഫിയയില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ മില്ലറെ ജെഫേഴ്സണ്‍ മെഡിക്കല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് പൊള്ളലിന് ചികിത്സ നൽകി. ഈ സംഭവത്തെ തുടര്‍ന്ന് മില്ലറിന്‍റെ ദേഹത്ത് സ്ഥിരമായ പാടുകള്‍ ഉണ്ടായെന്നും ലൈംഗിക ബുദ്ധിമുട്ടുകളും മാനസിക പ്രയാസങ്ങളും അനുഭവപ്പെട്ടതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. തനിക്ക് സംഭവിച്ച ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ക്ക് പകരമായി ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് 150,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും സുരക്ഷിതമായി ചായ നൽകാനുള്ള ഉത്തരവാദിത്തം എയർലൈനുണ്ടെന്ന് മില്ലർ പറഞ്ഞു. അതേസമയം, കേസില്‍ ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് പരസ്യമായി പ്രതികരിച്ചിട്ടില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A