അബുദാബി: യുഎഇയിൽ ഇനി ഡിസംബർ മാസം വരാനിരിക്കുന്നത് നാല് അവധി ദിവസം. ഈ ദിനങ്ങൾ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഒരുപിടി പ്രവാസികൾ. നാട്ടിലേക്ക് അല്ലെങ്കിൽ മറ്റ് വിനോദ ഇടങ്ങളിലേക്ക് യാത്ര ചെയ്യാനാണ് പ്രവാസികളുടെ തീരുമാനം. ഡിസംബർ 2, 3 തീയതികളായ തിങ്കൾ, ചൊവ്വ ദിവസങ്ങൾ യുഎഇയുടെ ദേശീയ ദിനാഘോഷങ്ങളായതിനാൽ അന്നേദിവസം ദേശീയ അവധിയാണ്. മാത്രമല്ല, അതിന് മുൻപുള്ള രണ്ട് വാരാന്ത്യ അവധികൾ ഉള്ളതിനാൽ നാല് അവധി ദിവസങ്ങളാണ് രാജ്യത്തെ തദ്ദേശീയർക്കും പ്രവാസികൾക്കും ഉൾപ്പെടെ കിട്ടുന്നത്. എന്നാൽ, ഈ ദിവസങ്ങളിലെ വിമാനടിക്കറ്റ് നിരക്കുകളാണ് യാത്രക്കാരെ വലക്കുന്നത്. ക്രിസ്മസ്, പുതുവത്സരത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ് വിമാന കമ്പനികൾ. ആയതിനാൽ, പ്രവാസികളെ സംബന്ധിച്ചിടത്തോളം ടിക്കറ്റ് നിരക്ക് ഭീമമായിരിക്കും. നവംബർ മാസം 27 ന് ശേഷം വിമാനനിരക്കുകളിൽ 100 ശതമാനം വർധനവുണ്ടായി. 27 നുള്ള ദുബായ് – കൊച്ചി ടിക്കറ്റിന് 6,500 രൂപയും 28 മുതല്‍ 12,000 രൂപക്ക് മുകളിലാണ് നിരക്കുകള്‍. വാരാന്ത്യങ്ങളില്‍ ഇത് 18,400 രൂപയായും വര്‍ധിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്, ഡിസംബര്‍ മൂന്നാം വാരം മുതല്‍ യുഎഇയില്‍ നിന്ന് വിമാന ടിക്കറ്റ് ബുക്കിങില്‍ 56 ശതമാനം വര്‍ധനയുണ്ടാകുന്നതായാണ് ട്രാവല്‍ മേഖലയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A