അബുദാബി: യുഎഇയിൽ വർക്ക് പെർമിറ്റ് ഉണ്ടെങ്കിൽ ഭർത്താവിന് മാത്രമല്ല, സ്ത്രീകൾക്കും റെസിഡൻസി പെർമിറ്റുകൾ സ്പോൺസർ ചെയ്യാം. തികച്ചും ലളിതമായ നടപടിക്രമങ്ങൾ പാലിച്ചാൽ മതി. കുടുംബത്തെ സ്പോൺസർ ചെയ്യാൻ മതിയായ ശമ്പളം ആവശ്യമാണ്. യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) പ്രകാരം, ഒരു സ്ത്രീക്ക് 4,000 ദിർഹം അല്ലെങ്കിൽ 3,000 ദിർഹം കൂടാതെ താമസ സൗകര്യം ലഭിക്കുകയാണെങ്കിൽ യുഎഇയിൽ ഭർത്താവിൻ്റെയും കുട്ടികളുടെയും റസിഡൻസി വിസ സ്പോൺസർ ചെയ്യാം. എന്നാൽ, സ്ത്രീയുടെ ശമ്പളം ഈ പരിധിക്ക് താഴെയാണെങ്കിൽ, അവളുടെ കുടുംബാംഗങ്ങൾക്ക് വിസ നൽകാൻ കഴിയില്ല.
ആവശ്യമായ രേഖകൾ
ആപ്ലിക്കേഷൻ ഫോം: ഓൺലൈനായോ രജിസ്റ്റേർഡായ ടൈപ്പിങ് ഓഫീസ് വഴിയോ ഫോം പൂരിപ്പിക്കുക. ഓരോ കുടുംബാംഗത്തിനും റസിഡൻസി വിസ അപേക്ഷയ്‌ക്കൊപ്പം എമിറേറ്റ്‌സ് ഐഡി അപേക്ഷാ ഫോമും സമർപ്പിക്കണം.
പാസ്പോർട്ട് കോപ്പികൾ: ഭാര്യയുടെയും മക്കളുടെയും ഭർത്താവിന്റെയും ഉൾപ്പെടെ പാസ്പോർട്ട് കോപ്പികൾ സമർപ്പിക്കുക
എമിറേറ്റ്സ് ഐഡി: ഭാര്യ യുഎഇ റെസിഡൻസ് ഐഡി കാർഡിന്റെ (എമിറേറ്റ്സ് ഐഡി) കോപ്പി നൽകണം
മെഡിക്കൽ ക്ലിയറൻസ്: 18 വയസിന് മുകളിലുള്ള മക്കളുടെയും ഭർത്താവിന്റെയും മെഡിക്കൽ ക്ലിയറൻസ് സമർപ്പിക്കുക
സാലറി സ്റ്റേറ്റ്മെന്റ്: ഭാര്യയുടെ മാസശമ്പളത്തിന്റെ സർട്ടിഫിക്കറ്റ് സമർപ്പിക്കുക
ബാങ്ക് സ്റ്റേറ്റ്മെന്റ്: ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഉണ്ടെങ്കിലും മക്കളുടെയും ഭർത്താവിന്റെയും നൽകുക
വിവാഹസർട്ടിഫിക്കറ്റ്: നിങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റ് നിങ്ങളുടെ മാതൃരാജ്യത്ത് നോട്ടറൈസ് ചെയ്യണം അല്ലെങ്കിൽ നിയമവിധേയമാക്കേണ്ടതുണ്ട്. കൂടാതെ, യുഎഇയുടെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം നിയമവിധേയമാക്കുകയും വേണം.
ജനന സർട്ടിഫിക്കറ്റ്: സ്പോൺസർ ചെയ്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് (അറബിക് വിവർത്തനം സാക്ഷ്യപ്പെടുത്തിയത്).
ഭർത്താവിൽ നിന്നുള്ള എൻഒസി: കുട്ടികളെ സ്പോൺസർ ചെയ്യുന്നതിനായി ഭർത്താവിൽ നിന്ന് (വിവാഹിതരായ സ്ത്രീകൾക്ക്) സാക്ഷ്യപ്പെടുത്തിയ എൻഒസി കത്ത്.
എംപ്ലോയ്മെന്റ് കോൺട്രാക്ട്: നിങ്ങൾ ജോലിക്കാരനാണെങ്കിൽ, നിങ്ങളുടെ തൊഴിൽ കരാറിൻ്റെ ഒരു പകർപ്പ് നൽകേണ്ടതുണ്ട്. ഇത് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം സാക്ഷ്യപ്പെടുത്തണം. നിങ്ങൾ ഒരു ഫ്രീ സോണിലാണ് ജോലി ചെയ്യുന്നതെങ്കിൽ, നിങ്ങളുടെ തൊഴിലുടമയിൽ നിന്നുള്ള ശമ്പള സർട്ടിഫിക്കറ്റ് മതിയാകും.
വാടക കരാറും ഇജാരിയും: നിങ്ങളുടെ വാടക കരാറിൻ്റെ ഒരു പകർപ്പും നിങ്ങൾക്ക് സാധുവായ വാടക കരാറുണ്ടെന്ന് തെളിയിക്കുന്ന എജാരി സർട്ടിഫിക്കറ്റും കാണിക്കേണ്ടതുണ്ട്.
പാസ്‌പോർട്ട് ഫോട്ടോകൾ: അവസാനമായി, നിങ്ങളുടെ ഭർത്താവിൻ്റെയും കുട്ടികളുടെയും മൂന്ന് പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോകൾ നൽകേണ്ടതുണ്ട്.
ഫ്രീ സോണുകൾ: നിങ്ങൾ ഒരു ഫ്രീ സോണിലാണ് ജോലി ചെയ്യുന്നതെങ്കിൽ, ചില ഡോക്യുമെൻ്റുകളും ആവശ്യകതകളും പ്രത്യേകിച്ച് തൊഴിൽ കരാറുകളുമായോ ശമ്പള സർട്ടിഫിക്കറ്റുകളുമായോ ബന്ധപ്പെട്ട് ചെറിയ വ്യത്യാസമുണ്ടാകാം.
വിസയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ?
അപേക്ഷ സമർപ്പിക്കുക
മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റ്
എമിറേറ്റ്സ് ഐഡി
വിസ സ്റ്റാംപിങ്
റെസിഡൻസ് വിസ സമർപ്പിക്കൽ
വിസ ഫീസ്?
റെസിഡൻസ് പെർമിറ്റ് ഫീ: 200 ദിർഹം
നോളജ് ഫീസ്: 10 ദിർഹം
ഇന്നോവേഷൻ ഫീസ്: 10 ദിർഹം
രാജ്യത്തകത്തുള്ള ഫീസ്: 500 ദിർഹം
ഡെലിവറി: 20 ദിർഹം യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A