മസ്കത്ത്: മസ്കത്ത് വിസിറ്റ് വിസയിൽ ഒമാനിലെത്തി ദുരിതത്തിലായ രണ്ട് മലയാളി യുവാക്കൾ ഒടുവിൽ നാട്ടിലെത്തി. തൃശൂർ സ്വദേശികളായ സതീഷ് കുമാർ, മുഹമ്മദ് ഷഹിർ എന്നിവരാണ് നാട്ടിലെത്തിയത്. ആക്സിഡന്റ്സ് ആൻഡ് ഡിമൈസസിന്റെ ഇടപെടലിലൂടെയാണ് ഇരുവർക്കും നാട്ടിലെത്താനായത്. ഒമാനിൽ ജോലി ചെയ്യുന്ന മലയാളി വനിതയ്ത്ത് ഒരുലക്ഷം രൂപ വീതം നൽകിയാണ് ഇരുവരും ഒമാനിലെത്തിയത്. മലയാളി വനിത നാട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു വീസയ്ക്കുള്ള തുക കൈമാറിയത്. 40,000 രൂപ പ്രതിമാസ ശമ്പളം, സൗജന്യ താമസം, ഭക്ഷണം എന്നിവ ലഭിക്കുമെന്ന് പറഞ്ഞായിരുന്നു യുവാക്കളെ ഒമാനിലെത്തിച്ചത്. ഈ സ്ത്രീ പറഞ്ഞത് അനുസരിച്ച് നഖലിലെ ഒരു കാർ സർവീസ് സ്റ്റേഷനിൽ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു. എന്നാൽ, ഇവർക്ക് ശമ്പളമായി വെറും 80 റിയാൽ മാത്രമാണ് ലഭിച്ചത്. പല തവണകളായാണ് ഇത് കിട്ടിയത്. ഈ പൈസ ഭക്ഷണത്തിനോ സ്വന്തം ആവശ്യത്തിന് പോലും തികയുമായിരുന്നില്ല. പിന്നാലെ സ്ഥാപന ഉടമയോട് പരാതിപെട്ടെങ്കിലും അദ്ദേഹം ചെവികൊണ്ടില്ല. വിവരങ്ങൾ പറയാനായി മലയാളി വനിതയെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ലെന്ന് യുവാക്കൾ പറഞ്ഞു. പരാതി അറിയിക്കാൻ മസ്കത്ത് ഇന്ത്യൻ എംബസിയിൽ വന്ന ഇവർക്ക് കാര്യമായ സഹായമൊന്നും ലഭിച്ചില്ല. തുടർന്ന് എംബസിയുടെ പിൻവശത്തുള്ള കടൽ തീരത്ത് പട്ടിണിയിൽ കഴിയുകയായിരുന്നു ഇരുവരും. ഇക്കാര്യം ശ്രദ്ധയിൽപെട്ട ഒരാൾ ആക്‌സിഡന്റ്സ് ആൻഡ് ഡിമൈസസ് ഒമാനെ അറിയിക്കുകയായിരുന്നു. പിന്നീട് വിഷയം ഒമാൻ ലേബർ ഡിപ്പാർട്മെന്റിൽ അവതരിപ്പിച്ചു. തുടർനടപടികൾക്കുശേഷം സ്പോൺസറിൽനിന്ന് ഇരുവരുടെയും പാസ്പോർട്ട് വിട്ടുകിട്ടുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇരുവരും നാടണഞ്ഞത്. ഒമാനിലെ വിവിധ സാമൂഹികപ്രവർത്തകരുടെ സഹായത്തോടെയാണ് ഇവർക്ക് നാട്ടിലെത്താനായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A