കുടുംബത്തോടൊപ്പം ഉംറക്ക് പുറപ്പെട്ടു, പുണ്യഭൂമിയിൽ പ്രാർഥനയ്ക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു

റിയാദ്: കുടുംബത്തോടൊപ്പം ഉംറക്ക് പുറപ്പെട്ട കർണാടക മം​ഗലാപുരം സ്വദേശി മദീനയിൽ മരിച്ചു. ബജ്‌പെ സ്വദേശി അബ്ദുൽ ഹമീദ് (സലാം, 54) ആണ് ഹൃദയാഘാതമുണ്ടായി മരിച്ചത്. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിന്ന് കുടുംബത്തോടൊപ്പം ഉംറക്ക് പുറപ്പെട്ടതാണ്. നാട്ടിൽ നിന്ന് സന്ദർശന വിസയിലെത്തിയ ഭാര്യ സീനത്തിനും മകൻ അഹ്‌മദ്‌ അഫ്രീദിനുമൊപ്പമാണ് മദീനയിലേക്ക് പോയത്. ജുബൈലിലെ യാസീൻ ഉംറ ഗ്രൂപ്പ് വഴിയാണ് അബ്ദുൽ ഹമീദും കുടുംബവും പുറപ്പെട്ടത്. മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം ജിദ്ദയിലുള്ള മകളെ സന്ദർശിച്ചക്കുകയും പിന്നീട് മദീനയിലെത്തുകയുമായിരുന്നു. പ്രവാചകന്റെ ഖബറിനോട് ചേർന്നുള്ള റൗദാ ശരീഫിൽ പ്രാർഥിച്ചിരിക്കുേമ്പാഴാണ് ഹൃദയാഘാതമുണ്ടായത്. ഡ്യൂട്ടി പോലീസെത്തി ഡോക്ടറെ വിളിച്ചുവരുത്തുകയും പള്ളിക്ക് സമീപമുള്ള സലാമ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിച്ചിരുന്നു. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഐസിഎഫ് ജുബൈൽ സെൻട്രൽ ഓർഗനൈസേഷൻ പ്രസിഡന്റ് അഷ്‌റഫ് സഖാഫി ചെരുവണ്ണൂർ, അബ്ദു റസാഖ് ഉള്ളാൾ, ഷാജഹാൻ കൊല്ലം (മദീന ഐസിഎഫ് വെൽഫെയർ വിങ്) എന്നിവരും മറ്റു ഐസിഎഫ് പ്രവർത്തകരും രംഗത്തുണ്ടായിരുന്നു. മൃതദേഹം മദീനയിലെ ജന്നത്തുൽ ബഖീഇൽ കബറടക്കി. ഭാര്യ: സീനത്ത്, മക്കൾ: അഹ്‌മദ്‌ അഫ്രീദ്, ഫറാഹത്ത് സുരയ്യ (ജിദ്ദ), ഫാഷ്വത്ത് സുമയ്യ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy