ഷാർജ: പത്തനംതിട്ട തിരുവല്ല സ്വദേശി ഈട്ടിക്കൽ എബ്രഹാം ചാക്കോ (58) നാട്ടിലേയ്ക്ക് മടങ്ങുകയാണ്. നീണ്ട 35 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം. 1989 ജനുവരി ആറിനാണ് തിരുവനന്തപുരത്തുനിന്ന് എബ്രഹാം ചാക്കോ ആദ്യമായി അബുദാബിയിലെത്തിയത്. കോൺഗ്രസ് പ്രവർത്തകനായ എബ്രഹാം ചാക്കോ ഷാർജയിലെ സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു. നിലവിൽ ഇൻകാസ് യുഎഇ സെക്രട്ടറിയാണ്. അബുദാബി മലയാളി സമാജത്തിൽ പ്രവർത്തിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവാസലോകത്ത് സാമൂഹിക പ്രവർത്തനം ആരംഭിച്ചത്. പിന്നീട്, ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗത്വമെടുക്കുകയും മാനേജിങ് കമ്മിറ്റിയിൽ പ്രവർത്തിക്കുകയും ചെയ്തു. ഷാർജ മലയാളി സമാജത്തിന്റെ പ്രധാന ഭാരവാഹിയായും പ്രവർത്തിച്ചു. അക്കാഫ് അസോസിയേഷന്റെ തുടക്കം മുതലുള്ള പ്രവർത്തകനാണ് അദ്ദേഹം. ബിഎസ്സി ഫിസിക്സ് പഠനവും കംപ്യൂട്ടർ ഡിപ്ലോമയും പൂർത്തിയാക്കിയിരുന്നു. 1998-മുതൽ അബുദാബി ഇത്തിസലാത്തിൽ ജോലി ചെയ്തു. പിന്നീട്, ദുബായ് ഇത്തിസലാത്ത് അക്കാദമി സ്ഥാപിച്ചത് മുതൽ അവിടെയായിരുന്നു ഇത്തിസലാത്തിലായിരുന്നു ജോലി ചെയ്തത്. അക്കാദമിയിൽ ഓപ്പറേഷൻ മാനേജർ തസ്തികയിൽനിന്നാണ് എബ്രഹാം ചാക്കോ ജോലി അവസാനിപ്പിച്ചത്. ഭാര്യ: റിനി. മക്കൾ: റിഷിൻ, രേഷ്‌ന. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A