റാസ് അൽ ഖൈമ: യുഎഇയിൽ മൂന്ന് അറബ് വംശജര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് റാക് ക്രിമിനൽ കോടതി. മതനിന്ദ, ശാരീരിക പീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ട മൂന്നുപേർക്കാണ് ശിക്ഷ വിധിച്ചത്. 42കാരനായ മുഖ്യ പ്രതിക്കൊപ്പം 28, 35 പ്രായമുള്ള കൂട്ടാളികളായ പ്രതികള്‍ക്കെതിരെയാണ് കോടതി വിധിച്ചത്. ശിക്ഷാ കാലാവധിക്കുശേഷം മുഖ്യ പ്രതിയെ നാടുകടത്താനും കോടതി നിർദേശിച്ചു. കൂടാതെ, എല്ലാ പ്രതികളും കോടതി ചെലവുകള്‍ നല്‍കണമെന്നും നിർദേശിച്ചു. ഈജിപ്ഷ്യന്‍ സ്വദേശികളായ 42കാരനും കൂട്ടാളികളും മറ്റൊരു ഈജിപ്ഷ്യന്‍ പൗരനെ ആക്രമിച്ച് പരിക്കേല്പിച്ച് പണവും ചെക്കും മൊബൈല്‍ ഫോണും മോഷ്ടിച്ചെന്നായിരുന്നു കേസ്. റാക് അല്‍ ഖ്വാസിം കോര്ണീഷന് സമീപം പൊതുവഴിയില്‍ രാത്രിയിലായിരുന്നു സംഭവം. അക്രമികളില്‍നിന്ന് ഇരയെ രക്ഷിക്കാന്‍ ശ്രമിച്ച വഴിയാത്രക്കാരനെ അക്രമികള്‍ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നു. റാക് പോലീസ് സ്ഥലത്തെത്തിയാണ് ഇരക്കും സാക്ഷിക്കും പ്രാഥമിക ചികിത്സ നൽകിയത്. തുടർന്ന് നടന്ന തെരച്ചിലിനൊടുവില്‍ കുറ്റവാളികളെ കസ്റ്റഡിയിലെടുത്തു. പിന്നീട്, പ്രോസിക്യൂഷന് കൈമാറി. 8,000 ദിര്‍ഹമിന്റെ ചെക്കും 3000 ദിര്‍ഹവും മൊബൈല്‍ ഫോണുമാണ് പ്രതികൾ കവർന്നത്. രക്ഷിക്കാൻ ശ്രമിച്ചയാളെ ഭീഷണിപ്പെടുത്തുകയും അയാളുടെ മതവിശ്വാസങ്ങളെ അവഹേളിക്കുകയും ചെയ്തതായി പ്രോസിക്യൂഷന് കണ്ടെത്തി. മതനിന്ദ, മോഷണം, ആക്രമണം എന്നീ കുറ്റങ്ങള്‍ക്ക് മുഖ്യ പ്രതിക്ക് രണ്ടു മാസത്തെ തടവും നാടുകടത്തലുമാണ് ശിക്ഷ. കൂട്ടാളികളായ മറ്റു രണ്ട് പ്രതികള്‍ക്ക് മോഷണത്തിലും ആക്രമണത്തിലും പങ്കാളികളായതിന് ഒരു മാസത്തെ തടവുശിക്ഷ വിധിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A