അബുദാബി: യുഎഇയിലെ ഈദ് അൽ ഇത്തിഹാദ് ഇങ്ങെത്തി. ഇനി ഏതാനും ദിവസങ്ങൾ മാത്രം. ദേശീയദിനത്തെ വരവേൽക്കാൻ രാജ്യം തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. അതിനായി എത്ര രൂപ വേണമെങ്കിലും മുടക്കാൻ യുഎഇ ജനത തയ്യാറാണ്. വിവാഹാഘോഷങ്ങൾ പോലെയാണ് രാജ്യത്തിന്റെ പ്രത്യേക ദിവസം ആചരിക്കാൻ പോകുന്നത്. 6,000 ദിർഹം ചെലവഴിക്കാൻ പോലും യുഎഇക്കാർക്ക് മടിയില്ല. ദുബായിലെ 36കാരനായ എമിറാത്തി ഉം ദലാൽ ആഘോഷപരിപാടികൾക്കായി ഇതിനോടകം 6,000 ദിർഹം ചെലവാക്കിയെന്ന് പറഞ്ഞു. ‘യുഎഇ- തീം അലങ്കാരങ്ങൾ, ആകർഷകമായ പരിപാടികൾ, ക്യാഷ് പ്രൈസുകൾ, എമിറാത്തി തീം ഫോട്ടോ കോർണർ, ചോക്ലേറ്റുകളും പെർഫ്യൂമുകളും പോലുള്ള സമ്മാനങ്ങളും ഉൾപ്പെടെ വിവിധ ഘടകങ്ങൾ ഈ ചെലവിൽ ഉൾക്കൊള്ളുന്നു. ദേശീയദിനം ആഘോഷിക്കണമെങ്കിൽ കുറച്ചധികം ചെലവ് ഉണ്ടാകുമെന്ന്’ ദലാൽ പറയുന്നു. ‘യുഎഇ പതാകയുടെ നിറങ്ങളിലുള്ള ചോക്ലേറ്റുകളുടെ ഒരു ട്രേയ്ക്ക് 600 ദിർഹത്തിൽ കൂടുതൽ ചെലവാകും, ഹോസ്പിറ്റാലിറ്റി കാറ്ററിങ് സേവനങ്ങൾക്ക് 1,200 ദിർഹത്തിൽ കൂടുതലാകുമെന്ന്’ അവർ പറഞ്ഞു. ‘ഡിസംബർ 2-ന്
കുടുംബം ദേശീയദിനം ആഘോഷിക്കില്ലെന്നും അന്ന് നിരവധി പരിപാടികൾ നടക്കുന്നതിനാൽ, അതേ ആഴ്ചയിൽ തന്നെ മറ്റൊരു ദിവസം തെരഞ്ഞെടുക്കാനാണ് താത്പ്പര്യപ്പെടുന്നത്. കുടുംബാംഗത്തോടുകൂടിയുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ നടന്നുകൊണ്ടിരിക്കുകയാണെന്ന്’ ദലാൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം, ഉം ദലാലിൻ്റെ കുടുംബം മരുഭൂമിയിലെ ഒരു താത്കാലിക ക്യാംപിലാണ് ദേശീയദിനം ആഘോഷിച്ചത്. മാത്രമല്ല, ‘ആഘോഷങ്ങൾക്ക് ബന്ധുക്കളെയും അയൽക്കാരെയും ക്ഷണിക്കുന്നതിനാൽ പല കുടുംബങ്ങളും 6,000 ദിർഹത്തിൽ കൂടുതൽ ചെലവഴിക്കും’. ‘മൈലാഞ്ചി, സലൂൺ, പുതിയ വസ്ത്രങ്ങൾ വാങ്ങൽ, യുഎഇയുടെ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന സ്വർണം വാങ്ങൽ എന്നിവ ഉൾപ്പെടുന്ന വിവാഹത്തിന് എങ്ങനെ തയ്യാറെടുക്കുന്നോ അതിന് സമാനമായാണ് ഈദ് അൽ ഇത്തിഹാദിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെന്ന്’ 25കാരിയായ ഷാർജ സ്വദേശി റീം ഹുസൈൻ പറഞ്ഞു. ‘ആഘോഷച്ചെലവ് ഇരട്ടിയാക്കിയേക്കാം, പ്രത്യേകിച്ചും പരിപാടികൾക്കായി ഫാമുകൾ വാടകയ്‌ക്കെടുക്കുകയും രണ്ട് ദിവസം അവിടെ തങ്ങുകയും ചെയ്യുന്നവർക്കെന്ന്’ താമസക്കാരിയായ അൽ ബൂൽഷി പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A