യുഎഇയിൽ സന്ദർശക വിസ നിയമം കർശനമാക്കിയതോടെ വിസ എടുക്കാൻ കഴിയാതെ വലഞ്ഞ് മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ. സന്ദർശക വിസ കാലാവധി കഴിഞ്ഞ് പുതിയ വിസയിൽ തിരികെ വരാൻ രാജ്യത്തിന് പുറത്തുപോയ സത്രീകൾ ഉൾപ്പടെയുള്ളവരാണ് വെട്ടിലായത്. ഇന്ത്യയിൽ നിന്നുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് പുതുതായി സന്ദർശക വിസയ്ക്ക് നൽകിയ അപേക്ഷകളും തള്ളിയതായാണ് വിവരം. ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും ഉൾപ്പെടെ സമർപ്പിച്ചിട്ടും അപേക്ഷകളും തള്ളിപ്പോയിട്ടുണ്ടെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു. സന്ദർശക വിസയിലെത്തി നാട്ടിലേയ്ക്ക് മടങ്ങാതെ മുങ്ങുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎഇ നിയമങ്ങൾ കർശനമാക്കിയത്. ഇത്തരക്കാർക്ക് പിഴ കൂടാതെ താമസം നിയമാനുസൃതമാക്കാനും പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങാനും പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടിയിട്ടുമുണ്ട്. പൊതുമാപ്പ് കാലാവധിക്ക് ശേഷം നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യം വിടാതെ രണ്ട് തവണയായി ഒരുമാസം വീതം വിസ കാലാവധി നീട്ടാൻ വ്യവസസ്ഥയുണ്ടെങ്കിലും ഇതിന് ഫീസ് നിരക്ക് കൂടുതലാണ്. അതുകൊണ്ട് തന്നെ എക്സിറ്റ് അടിച്ച് രാജ്യത്തിന് പുറത്തുപോയി വീണ്ടും പുതിയ വിസ എടുക്കുകയാണ് പതിവ്. സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ചെലവ് കണക്കിലെടുത്ത് ട്രാവൽ ഏജൻസി മുഖേന മിക്കവരും ജിജിസി രാജ്യങ്ങളിലേയ്ക്കും ഇറാനിലെ ദ്വീപായ കിഷിലേക്കുമാണ് ഇതിനായി യാത്ര ചെയ്യുന്നത്. ഇതിന് വേണ്ടി ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ള പല വിമാന കമ്പനികളും റൗണ്ട് ദ ട്രിപ്പ് ടിക്കറ്റുകളും നൽകുന്നുണ്ട്. ഇത്തരത്തിൽ തിരിച്ചെത്തിയശേഷം നൽകിയ വീസ അപേക്ഷകളെല്ലാം തള്ളിയതായാണ് വിവരം. ടൂറിസ്റ്റ്, സന്ദർശക വിസ ലഭിക്കാൻ യുഎഇ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കിയതാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. അപേക്ഷകൾ തള്ളിയതോടെ പലരെയും വിമാനത്താവളങ്ങളിൽ നിന്ന് തന്നെ നാട്ടിലേക്ക് തിരിച്ചയ്ക്കുകയാണ് ട്രാവൽ ഏജൻസികൾ.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A