യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലക്കും നീണ്ട അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

യുഎഇയിൽ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഡിസംബർ 2, 3 അതായത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കുമെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്രെ) അറിയിച്ചു. ശനി-ഞായർ വാരാന്ത്യവുമായി സംയോജിപ്പിക്കുമ്പോൾ, ദേശീയ ദിന ഇടവേള നാല് ദിവസത്തെ വാരാന്ത്യമായി മാറും. 2024 ലെ പൊതു അവധി ദിവസങ്ങളെക്കുറിച്ചുള്ള കാബിനറ്റ് തീരുമാനവുമായി യോജിപ്പിച്ച മൊഹ്രെ സർക്കുലറിലാണ് പ്രഖ്യാപനം. മന്ത്രാലയങ്ങളിലും ഫെഡറൽ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും ഇതേ അവധികൾ യുഎഇ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൊതു-സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായി രാജ്യത്ത് നടപ്പിലാക്കിയ ഏകീകൃത അവധിക്കാല നയം എല്ലാ ജീവനക്കാർക്കും വർഷം മുഴുവനും തുല്യ ഇടവേളകൾ ഉറപ്പാക്കുന്നു. യുഎഇ 53-ാമത് ദേശീയ ദിനം ആഘോഷിക്കുകയാണ്. 1971ൽ റാസ് അൽ ഖൈമയിൽ വെച്ച് ആറ് എമിറേറ്റുകൾ കൂടിച്ചേർന്ന് യുഎഇ ആയതിന്റെ ഓർമദിനമാണ് ദേശീയ ദിനമായി ആചരിക്കുന്നത്. എല്ലാ വർഷവും യുഎഇ പൗരന്മാരും പ്രവാസികളും ദേശീയ ദിനം ആവേശത്തോടെ ആഘോഷിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy