ന്യൂഡൽഹി: ഇന്ത്യയിൽ വെച്ച് വിമാനം വൈകിയാൽ ഭക്ഷണത്തിനായി ഇനി യാത്രക്കാർക്ക് ബുദ്ധിമുട്ടേണ്ടി വരില്ല. നിശ്ചിതസമയത്തിനുള്ളിൽ യാത്രക്കാർ ഭക്ഷണം ലഭ്യമാകും, അതും സൗജന്യമായി. വെള്ളവും ലഘുഭക്ഷണവും ഊണും സൗജന്യമായി കിട്ടും. അപ്രതീക്ഷിതമായി വിമാനതടസ്സം നേരിട്ടാൽ യാത്രക്കാരുടെ സൗകര്യത്തിന് മുൻഗണന നൽകുന്നതിനായി ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് (MoCA) വെള്ളിയാഴ്ച പുതിയ നിർദേശങ്ങൾ പ്രഖ്യാപിച്ചത്. വിമാനം രണ്ട് മണിക്കൂർ വരെ വൈകിയാൽ കുടിവെള്ളവും രണ്ട് മുതൽ നാല് മണിക്കൂർ വരെ വൈകിയാൽ ചായ, കാപ്പി, ലഘുഭക്ഷണം എന്നിവ എയർലൈനുകൾ നൽകണമെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറപ്പെടുവിച്ച നിർദേശത്തിലൂടെ അറിയിച്ചു. നാല് മണിക്കൂറിൽ കൂടുതൽ വിമാനം വൈകിയാൽ ഭക്ഷണം നൽകണമെന്ന് നിർദേശത്തിൽ വ്യക്തമാക്കി. ഡിജിസിഎ പുറപ്പെടുവിച്ച സിഎആർ സെക്ഷൻ 3, സീരീസ് എം ഭാഗം IV ൽ പറയുന്നതനുസരിച്ച്, വിമാനം വൈകുമ്പോൾ യാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കാൻ വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിലെ പ്രതികൂല കാലാവസ്ഥ കാരണം വിമാനം രണ്ട് മണിക്കൂറിലധികം വൈകിയാൽ ഉടൻ തന്നെ യാത്രക്കാരെ ഇറക്കാനും പുതിയ സുരക്ഷാ പരിശോധനകളില്ലാതെ സമയമെടുക്കുന്ന പ്രക്രിയയില്ലാതെ വീണ്ടും യാത്ര ഒരുക്കാനും എയർലൈനുകൾക്ക് കഴിയുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫ് കാലതാമസം കാരണം കുടുങ്ങിപ്പോകുന്ന യാത്രക്കാർക്കായി ഒരു പ്രത്യേക താത്കാലിക സ്ഥലം നിർമിക്കാനും പദ്ധതിയിടുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A