അബുദാബി: ഇത് 53കാരനായ അദവല്ലി ഗംഗന അദവല്ലി, കഴിഞ്ഞ 24 വർഷത്തോളമായി യുഎഇയിൽ നിർമ്മാണത്തൊഴിലാളിയാണ് ഇദ്ദേഹം. വിരമിക്കാൻ ഏതാനും വർഷങ്ങൾ മാത്രമുള്ള അദവല്ലിക്ക് ജീവിതത്തിലെ വഴിത്തിരിവായി മാറിയിരിക്കുകയാണ് എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ്. രണ്ട് പതിറ്റാണ്ടിലേറെയായി ഡാർവിഷ് എഞ്ചിനീയറിങ് എമിറേറ്റിലെ നിർമ്മാണത്തൊഴിലാളിയായ ഇദ്ദേഹം ഇന്ത്യയിലെ തെലങ്കാന സ്വദേശിയാണ്. ‘തന്റെ നേട്ടത്തെ കുറിച്ച് അറിയിക്കാൻ മാനേജരിൽനിന്ന് കോൾ വന്നപ്പോൾ മറ്റൊരു സംഭാഷണത്തിലേക്ക് അത് വഴിതിരിച്ചുവിട്ടു. മാനേജരുമായുള്ള ഒരു സാധാരണ സംഭാഷണമായിരുന്നു അത്. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് ശേഷം രാജ്യത്തിൻ്റെ വികസനത്തിന് നൽകിയ സംഭാവനകൾക്ക് 100,000 ദിർഹം നൽകുമെന്ന് മനസ്സിലാക്കി. വളരെ ആശ്ചര്യപ്പെട്ടു, ” അദവല്ലി പറഞ്ഞു. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്റെ) വർഷം തോറും സംഘടിപ്പിക്കുന്ന അവാർഡുകൾ, സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ക്ഷേമവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനൊപ്പം യുഎഇയുടെ തൊഴിൽമേഖലയ്ക്ക് അസാധാരണമായ സംഭാവനകൾ നൽകുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ‘വിരമിക്കാൻ പോകുന്നതിനാൽ, ഈ തുക എൻ്റെ റിട്ടയർമെൻ്റ് ജീവിതം ആസൂത്രണം ചെയ്യാൻ സഹായിക്കും. എനിക്ക് കഴിയുന്നിടത്തോളം ജോലി തുടരും, ഒടുവിൽ എൻ്റെ നാട്ടിൽ സ്ഥിരതാമസമാക്കും,’ രണ്ട് പെൺമക്കളുള്ള അദവല്ലി പറഞ്ഞു. “യുഎഇയിൽ ജോലി ചെയ്യുന്നത് എൻ്റെ വീട് പണിയുന്നതിനും പെൺമക്കളുടെ വിവാഹം നടത്തുന്നതിനും എന്നെ സഹായിച്ചു. ഈ പണം കൊണ്ട് എൻ്റെ ജീവിതകാലം മുഴുവൻ കുടുംബത്തോടൊപ്പം ചെലവഴിക്കും, ”അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A