ദിബ്ബ: യുഎഇയിൽ ദേശീയ ദിനത്തോട് അനുബന്ധിച്ച് വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഷാർജയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി അധികൃതർ. ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജ ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡ് രണ്ട് വഴികളും ഇന്ന് (ശനി) താത്ക്കാലികമായി അടയ്ക്കുമെന്ന് പോലീസ് അറിയിച്ചു. ദിവാൻ അൽ അമീറി സ്ക്വയറിൽനിന്ന് ഹെറിറ്റേജ് വില്ലേജ് സ്ക്വയറിലേയ്ക്കുള്ള റോഡിന്റെ ഭാഗം ഉച്ചകഴിഞ്ഞ് 3.30 മുതൽ 5.30 വരെ ഉപയോഗിക്കാൻ കഴിയില്ല. വാഹനമോടിക്കുന്നവർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു. അതേസമയം, ഡിസംബർ രണ്ടിലെ യുഎഇ ദേശീയ ദിനാഘോഷത്തിന് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യഅവധി ലഭിക്കുമെന്ന് അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. ഡിസംബർ 2, 3 ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കുമെന്നും 4 മുതൽ പതിവ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും എമിറേറ്റ് മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു. ഷാർജയിൽ വെള്ളിയാഴ്ചയും വാരാന്ത്യ അവധിയാണ്. മന്ത്രാലയങ്ങൾക്കും കേന്ദ്രഭരണസ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഇതേ അവധി തന്നെ കിട്ടുമെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്റെ) അറിയിച്ചു. എന്നാൽ, മറ്റു എമിറേറ്റുകളിലെല്ലാം പ്രവൃത്തിദിനവുമായിരിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A