Posted By saritha Posted On

ഈ വസ്തുക്കൾ ബാ​ഗിലുണ്ടോ? ഇന്ത്യ – യുഎഇ യാത്രക്കാരുടെ ബാ​ഗില്‍ കയറിക്കൂടാന്‍ പാടില്ലാത്തവ എന്തെല്ലാം?

അബുദാബി: നാട്ടിൽനിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുമ്പോൾ ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ നിരവധി സാധനങ്ങൾ വിവിധ ബാ​ഗുകളിൽ നിറച്ചായിരിക്കും പോകുക. നീണ്ട കാലത്തേക്ക് വീട് വിട്ടുപോകുമ്പോൾ പ്രിയപ്പെട്ടവർ പാചകം ചെയ്ത വിവിധ വിഭവങ്ങൾ ഉണ്ടാകും. എന്നാൽ, നാട്ടിൽനിന്ന് മടങ്ങുന്നവർ പെട്ടി പായ്ക്ക് ചെയ്യുമ്പോൾ ശ്രദ്ധ കൂടിയേ തീരു. അല്ലെങ്കിൽ പെട്ടികൾ തിരികെ വീട്ടിലേക്ക് തന്നെ മടക്കി അയക്കേണ്ടിവരും. ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ ബാ​​ഗുകളിൽ കയറിക്കൂടാൻ പാടില്ലാത്ത നിരോധിത വസ്തുക്കൾ ഏതെല്ലാമെന്ന് നോക്കാം…

ഉണങ്ങിയ തേങ്ങ, ഇ- സി​ഗരറ്റ്, സു​ഗന്ധവ്യഞ്ജനങ്ങൾ, നെയ്യ്, അച്ചാറുകൾ എന്നിവയാണ് ഇന്ത്യൻ അധികൃതർ നിരോധിച്ച വസ്തുക്കൾ.

ഉണങ്ങിയ തേങ്ങ- ഉണങ്ങിയ തേങ്ങ അഥവാ കൊപ്ര. ബാ​ഗേജിൽ ഇവ ഉണ്ടാകാൻ പാടില്ലെന്ന് 2022 മാര്‍ച്ചില്‍ ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇ- സിഗരറ്റ്– ചെക്ക് ഇന്‍ ബാഗേജിലോ കാരി ബാഗിലോ ഇ- സിഗരറ്റ് ഉണ്ടാകാന്‍ പാടില്ല.

സുഗന്ധവ്യഞ്ജനങ്ങൾ- സുഗന്ധവ്യജ്ഞനങ്ങള്‍, അത് മുഴുവനായോ പൊടിച്ചോ കാരി ബാഗേജുകളില്‍ കൊണ്ടുപോകാന്‍ പാടില്ലെന്ന് ബിസിഎഎസ് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ചെക്ക് ഇന്‍ ബാഗേജുകളില്‍ ഇവ അനുവദനീയമാണ്.

നെയ്യ്- കാരി ഓണ്‍ ലഗേജുകളില്‍ ലിക്വിഡ്, എയറോസോൾ, ജെൽസ് (LAGs) നിയന്ത്രണങ്ങൾ കാരണം 100 മില്ലിയില്‍ കൂടുതല്‍ നെയ്യ് കൊണ്ടുപോകാന്‍ അനുവാദമില്ല. എന്നാല്‍, ബിസിഎഎസ് മാര്‍ഗനിര്‍ദ്ദേശം പ്രകാരം ചെക്ക് ഇന്‍ ബാഗേജുകളില്‍ അഞ്ച് കിലോ വരെ നെയ്യ് കൊണ്ടുപോകാം. പക്ഷേ, യാത്ര ചെയ്യുന്ന വിമാനത്താവളത്തിന്‍റെയും എയര്‍ലൈന്‍റെയും നിര്‍ദ്ദേശം കൂടി പരിഗണിക്കേണ്ടതാണ്. ചില വിമാനത്താവളങ്ങള്‍ നെയ്യ് കൊണ്ടുപോകാന്‍ അനുവദിക്കാറില്ല. വെബ്സൈറ്റ് പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തേണ്ടതാണ്.

അച്ചാറുകള്‍- ബിസിഎഎസ് ലിസ്റ്റ് പ്രകാരം, ചില്ലി അച്ചാറുകള്‍ ഒഴികെയുള്ള അച്ചാറുകള്‍ കൊണ്ടുപോകാന്‍ തടസമില്ല. വിമാനത്താവളങ്ങളുടെ മാര്‍ഗനിര്‍ദ്ദേശം പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്.

യുഎഇയുടെ ഫെഡറൽ കസ്റ്റംസ് അതോറിറ്റി നിരോധിത ഇനങ്ങളുടെ ഒരു പട്ടിക പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമേ യാത്രയ്ക്ക് തയ്യാറെടുക്കാവൂ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *