ദുബായ്: യുഎഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) തീയതികളിൽ എമിറേറ്റിലെ സ്കൂളുകൾക്ക് അവധിയായിരിക്കും. അവധി സ്വകാര്യസ്കൂളുകൾ, നഴ്സറികൾ, സർവകലാശാലകൾ എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ബാധകമാണ്. ക്ലാസുകൾ ഡിസംബർ നാല് ബുധനാഴ്ച മുതൽ പുനഃരാരംഭിക്കുമെന്ന് ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി അറിയിച്ചു. 1971 ഡിസംബർ 2 ന് ഏഴ് എമിറേറ്റുകളുടെ ഏകീകരണത്തെ ഈദ് അൽ ഇത്തിഹാദ് അടയാളപ്പെടുത്തുന്നു. രാജ്യം രൂപീകൃതമായതിന്റെ 53ാമത് വാർഷികമാണ് ഇപ്രാവശ്യം ആഘോഷിക്കുന്നത്. പൊതു- സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ശമ്പളത്തോടുകൂടിയുള്ള അവധിയാണ് കിട്ടുകയെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്റെ) നേരത്തെ അറിയിച്ചിരുന്നു. ശനിയാഴ്ചത്തെയും ഞായറാഴ്ചത്തെയും വാരാന്ത്യഅവധി കൂടി കിട്ടുമ്പോൾ ജീവനക്കാർക്ക് നാല് ദിവസത്തെ അവധിയാണ് ഒരുമിച്ച് ആസ്വദിക്കാനാകുക. രാജ്യത്തിൻ്റെ ഭരണാധികാരികളും നേതാക്കളും പങ്കെടുക്കുന്ന ഔദ്യോഗിക ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾ അൽ ഐനിലെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കിടയിലാണ് നടക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A