മണിക്കൂറിൽ 220 കിമീ വേ​ഗത; ലോകത്തിലെ ഏറ്റവും വേ​ഗമേറിയ പവർ ബോട്ട് അവതരിപ്പിച്ച് യുഎഇ

അബുദാബി: ലോകത്തിലെ ഏറ്റവും വേ​ഗതയേറിയ പവർ ബോട്ടുമായി ഷാർജ. അബുദാബിയിൽ നടന്ന അന്താരാഷ്ട്ര ബോട്ട് ഷോയിൽ ഷാർജ അന്താരാഷ്ട്ര മറൈൻ ക്ലബ്ബാണ് പവർ ബോട്ട് അവതരിപ്പിച്ചത്. ഷാർജ മറൈൻ ക്ലബാണ് ബോട്ട് നിർമിച്ചത്. മണിക്കൂറിൽ ബോട്ടിന് 220 കിലോമീറ്ററാണ് വേ​ഗത. ആഡംബര, വിനോദ ബോട്ടുകൾ നിരന്നതോടെ നിരവധിപേരെ ആകർഷിച്ചു. 175 ബോട്ടുകളും 813 പ്രദർശകരും ബ്രാൻഡുകളും അന്താരാഷ്ട്ര ബോട്ട് ഷോയിൽ പങ്കെടുത്തു. ബോട്ട് പ്രദർശനത്തിനൊപ്പം ഒട്ടേറെ കലാ- വിനോദപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സമുദ്രമേഖലയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളുടെയും ആശയങ്ങളുടെയും പ്രദർശനത്തിന് ഷാർജയിലെ അന്താരാഷ്ട്ര ബോട്ട് ഷോ വേദിയായി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy