
ഗൾഫിൽ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം തേജസ്സിൽ അനിൽ നടരാജനാണ് (57) മരിച്ചത്. സൗദിയിലെ റിയാദിൽനിന്ന് 500 കിലോമീറ്റർ അകലെ റഫായ ജംഷിയിലെ ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. കുഴഞ്ഞുവീണ ഉടൻ തന്നെ റഫായ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനിലിന്‍റെ ജീവൻ രക്ഷിക്കാനായില്ല. റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിങ് ജോലികൾ ചെയ്യുകയായിരുന്നു അനില്‍. കഴിഞ്ഞ 10 ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി. പരേതരായ നടരാജന്‍റെയും സതീദേവിയുടേയും മകനാണ് അനിൽ. ഭാര്യ: അനിത, ഏകമകൾ: അശ്വതി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)