ലോകമെമ്പാടുമുള്ള യാത്രയ്ക്ക് പാസ്പോര്‍ട്ട് അത്യാവശ്യമാണ്. തിരിച്ചറിയല്‍ രേഖയായും ഏത് രാജ്യത്തെ പൗരനാണെന്നും പാസ്പോര്‍ട്ടിലൂടെ അറിയാനാകും. ഭൂരിഭാഗം രാജ്യത്തെയും അധികൃതര്‍ പാസ്പോര്‍ട്ട് നല്‍കുന്നത് നിശ്ചിത തുക ഈടാക്കിയാണ്. 19,400 രൂപ മുതല്‍ 1400 രൂപ വരെ ഈടാക്കുമെന്ന് യുകെ ആസ്ഥാനമായ കാംപെയര്‍ദിമാര്‍ക്കറ്റിന്‍റെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇയിലാണ് ഏറ്റവും ചെലവ് കുറവില്‍ പാസ്പോര്‍ട്ട് ലഭിക്കുക. അഞ്ച് വര്‍ഷത്തെ കാലാവധിയാണ് യുഎഇ പാസ്പോര്‍ട്ടിന് ലഭിക്കുക. 1492 രൂപയാണ് ഫീ ഈടാക്കുക. രണ്ടാം സ്ഥാനത്ത് ഇന്ത്യയും, പത്ത് വര്‍ഷത്തെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് 1523 രൂപയാണ് ഫീയായി നല്‍കേണ്ടത്. ഹംഗറി, സ്‌പെയിന്‍, കെനിയ, ദക്ഷിണ ആഫ്രിക്ക എന്നീ രാജ്യങ്ങളാണ് കുറഞ്ഞ ചെലവില്‍ പാസ്‌പോര്‍ട്ട് നല്‍കുന്ന പട്ടികയില്‍ യുഎഇയിക്കും ഇന്ത്യക്കും പിന്നിലുള്ളത്.
ലോകത്ത് പാസ്‌പോര്‍ട്ട് എടുക്കുന്നതിന് ഏറ്റവും ചെലവ് മെക്സിക്കോയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പത്ത് വര്‍ഷ കാലാവധിയുള്ള മെക്‌സിക്കന്‍ പാസ്‌പോര്‍ട്ടിന് 19,464 രൂപയാണ് ഈടാക്കുക. ഓസ്‌ട്രേലിയയാണ് ഏറ്റവും ചെലവേറിയ പാസ്‌പോര്‍ട്ട് നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാമത്. പത്ത് വര്‍ഷത്തെ കാലാവധിയില്‍ ഓസ്‌ട്രേലിയ നല്‍കുന്ന പാസ്‌പോര്‍ട്ടിന് 19,023 രൂപയാണ് ചെലവ് വരിക. 13,899 രൂപയ്ക്ക് പത്ത് വര്‍ഷത്തേക്ക് പാസ്‌പോര്‍ട്ട് നല്‍കുന്ന അമേരിക്ക മൂന്നാം സ്ഥാനത്താണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A