ദുബായ്ക്ക് പിന്നാലെ താമസവാടക വര്‍ധിപ്പിച്ച് ഈ എമിറേറ്റ്, 50 % കൂടി, കാരണം….

ഷാര്‍ജ: ദുബായിയുടെ ചുവടുപിടിച്ച് ഷാര്‍ജയും. പ്രവാസികള്‍ക്കും നിവാസികള്‍ക്കും ഒരുപോലെ തലവേദനയായി താമസവാടക വര്‍ധിപ്പിച്ചു.50 ശതമാനം വരെ താമസവാടക കൂട്ടിയിട്ടുണ്ട്. ദുബായില്‍ വാടക കൂട്ടിയതിന് പിന്നാലെ നിരവധി നിവാസികള്‍ ഷാര്‍ജയിലേക്ക് മാറിയിരുന്നു. ഇതോടെയാണ് വര്‍ധിപ്പിച്ചത്. എമിറേറ്റില്‍ ഇരട്ടി വാടകയാണ് ഈടാക്കുന്നത്. മുന്‍പ് 18,000 ദിര്‍ഹം മുതല്‍ 20,000 ദിര്‍ഹം വരെ വാര്‍ഷിക വാടക നല്‍കിയിരുന്ന ഒറ്റമുറി ഫ്ളാറ്റിന് ഇപ്പോള്‍ ഏകദേശം 28,000 ദിര്‍ഹം മുതലാണ് ഈടാക്കുന്നത്. സ്റ്റുഡിയോ ഫ്ളാറ്റിന് നേരത്തെ 11,000 ദിർഹം മുതൽ 13,000 ദിർഹം വരെ ആയിരുന്നു. എന്നാല്‍, ഇപ്പോള്‍ സ്റ്റുഡിയോ ഫ്ളാറ്റിന് വർഷത്തിൽ 17,000 ദിർഹം ഈടാക്കുന്നുണ്ട്. രണ്ടുമുറി ഫ്ളാറ്റിന് നേരത്തെ 22,000 ദിർഹം മുതൽ 25,000 ദിർഹം വരെ ആയിരുന്നെങ്കില്‍ ഇപ്പോള്‍ 33,000 ദിർഹം മുതൽ 36,000 ദിർഹം വരെയാണ് വാടക. ഓരോ പ്രദേശത്തെയും അടിസ്ഥാനമാക്കി വാടകയില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. ഷാര്‍ഡജ മുനിസിപ്പാലിറ്റി പുറത്തുവിട്ട കണക്കനുസരിച്ച്. 2024 ന്‍റെ ആദ്യപാദത്തില്‍ 26 ശതമാനം വര്‍ധനവാണ് വാടകക്കരാറുകളില്‍ ഉണ്ടായത്. ഈ വര്‍ഷം 81,921 വാടകക്കരാറുകള്‍ രേഖപ്പെടുത്തിയപ്പോള്‍ കഴിഞ്ഞവര്‍ഷം 64,878 കരാറുകളാണ് രേഖപ്പെടുത്തിയത്. ഷാർജയിലെ വാടകക്കരാർ നിയമം അനുസരിച്ച്, ഒരു വാടകക്കരാർ ആരംഭിച്ച് മൂന്നുവർഷത്തേക്ക് ഭൂവുടമകൾ വാടകനിരക്ക് ഉയർത്താൻ പാടില്ല. എന്നാൽ, ചിലസാഹചര്യങ്ങൾക്കനുസരിച്ച് നിയമത്തിൽ ഭേദഗതി വരുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy