ദുബായിൽ പെരുന്നാൾ ആഘോഷദിനങ്ങളിൽ നഗര ശുചിത്വം പാലിക്കാനുള്ള പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. സൂപ്പർവൈസർമാരും സാനിറ്റേഷൻ എൻജിനീയർമാരുമടക്കം 3,150 പേരും സ്വകാര്യ മേഖലയിലെ 650 തൊഴിലാളികളും ശുചീകരണ രംഗത്തുണ്ടാകും. ഹൈവേകൾ, റെസിഡൻഷ്യൽ മേഖലകൾ, മാർക്കറ്റുകൾ, ബീച്ചുകൾ, ജലപാതകൾ, പൊതു സൗകര്യങ്ങൾ, വിനോദ സഞ്ചാര, വ്യവസായ, മരുഭൂ പ്രദേശങ്ങൾ തുടങ്ങി എല്ലായിടങ്ങളും ശുചീകരിക്കും. ഏകദേശം 2,300 കിലോ മീറ്റർ റോഡ് ശുചീകരിക്കും. നാലു ഷിഫ്റ്റുകളിലായാണ് ജീവനക്കാർ ജോലി ചെയ്യുക.
രാജ്യത്തെ പ്രാർഥനാ കേന്ദ്രങ്ങൾ, താമസ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, വാണിജ്യ കേന്ദ്രങ്ങൾ, പൊതു പാർക്കുകൾ, തീരങ്ങൾ, മലനിരകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് പെരുന്നാൾ അവധി ദിനങ്ങളിൽ പ്രത്യേക പൊലീസ് പട്രോളിങ് പ്രവർത്തിക്കുമെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അൽവാൻ അൽ നുഐമി പറഞ്ഞു. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ എമർജൻസി, റെസ്ക്യു ടീമുകൾ സുസജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര ആവശ്യങ്ങൾക്ക് 999 നമ്പറിലും അന്വേഷണങ്ങൾക്ക് 901 നമ്പറിലുമാണ് റാസൽഖൈമയിൽ ബന്ധപ്പെടേണ്ടതെന്നും അധികൃതർ നിർദേശിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq