ലോഡ്ജില്‍ മുറിയെടുത്തു, ഇപ്പോ വരാമെന്ന് പറഞ്ഞിട്ട് തിരികെ വന്നില്ല, യുവതി മരിച്ചനിലയില്‍

കോഴിക്കോട്: സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് എരിഞ്ഞപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയായ യുവാവിനൊപ്പമാണ് ഫസീല ലോഡ്ജില്‍ മുറിയെടുത്തത്. ലോഡ്ജിലെ ബില്ല് അടക്കാൻ പണം കൊണ്ടുവരാമെന്ന് പറഞ്ഞ് ഇന്നലെ (നവംബര്‍ 25) രാത്രി യുവാവ് പുറത്തുപോയിരുന്നു. എന്നാൽ പിന്നീട് ഇയാൾ തിരികെ വന്നില്ല. ഇന്നാണ് (നവംബര്‍ 26) മുറിയിൽ ഫസീലയെ ലോഡ്ജില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ബലപ്രയോഗം നടന്നതായി സൂചനകളില്ലെന്നും മൃതദേഹത്തിന് പുറത്ത് പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നടക്കാവ് പോലീസ് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. വിരലടയാള വിദഗ്ധരും സയിന്‍റിഫിക്ക് സംഘവും ഉടൻ ലോഡ്ജിലെത്തും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy