Posted By ashwathi Posted On

യുഎഇ: ഈ മാസം അവസാനം മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

ദുബായിൽ ഈ മാസം അവസാനം മുതൽ സത് വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി നേരിട്ട് ബന്ധിപ്പിക്കുന്ന മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. റൂട്ട് 108 പ്രവർത്തിക്കുന്നത് വെള്ളി, ശനി, ഞായർ ദിവസങ്ങളിലും കൂടാതെ, പൊതു അവധി ദിവസങ്ങളിലും പ്രത്യേക പരിപാടികളുള്ളപ്പോഴുമാണ്. ബസിൻ്റെ സർവ്വീസ് സമയം ഉച്ചയ്ക്ക് 2 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെയാണ്, ഓരോ ദിശയിലും പ്രതിദിനം ഒരു മണിക്കൂർ ഇടവിട്ട് 11 ട്രിപ്പുകൾ ഉണ്ടായിരിക്കും. മറ്റ് രണ്ട് പുതിയ റൂട്ടുകൾ റൂട്ട് എഫ് 63, റൂട്ട് ജെ 05 എന്നിവയാണ്. റൂട്ട് എഫ് 63 പ്രവർത്തിക്കുന്നത് അൽ ഖലീജ് സ്ട്രീറ്റ്, നായിഫ് സ്ട്രീറ്റ് വഴി അൽ റാസ് മെട്രോ സ്റ്റേഷനെ യൂണിയൻ ബസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ദുബായ് മെട്രോ ഫീഡർ സർവീസാണ്. റൂട്ട് J 05 നെഷാമ ടൗൺ ഹൗസുകളിലൂടെ കടന്നുപോകുന്ന മിറ കമ്മ്യൂണിറ്റിക്കും ദുബായ് സ്റ്റുഡിയോ സിറ്റിക്കും ഇടയിൽ ഒരു ലിങ്ക് നൽകും. ഇതോടൊപ്പം യാത്രക്കാരുടെ ദൈനംദിന യാത്രാസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ആർടിഎ ഒ‌ട്ടേറെ ബസ് റൂട്ടുകൾ വെള്ളിയാഴ്ച മുതൽ കാര്യക്ഷമമാക്കും. കൂടാതെ, അബു ഹെയിൽ ബസ് സ്റ്റേഷനും യൂണിയൻ ബസ് സ്റ്റേഷനും ഇടയിൽ രണ്ട് ദിശകളിലും പ്രവർത്തിക്കാൻ റൂട്ട് 5 പരിഷ്കരിക്കും. ഇനി അൽ റാസ് മെട്രോ സ്റ്റേഷനിൽ സർവ്വീസ് ഉണ്ടാകില്ല. കൂടാതെ, റൂട്ട് 14 രണ്ട് ദിശകളിൽ പ്രവർത്തിക്കാൻ ക്രമീകരിക്കും, ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ അവസാനിക്കും. റൂട്ട് 33 ചുരുക്കി അൽ ഗുബൈബ ബസ് സ്റ്റേഷന് പകരം കറാമ ബസ് സ്റ്റേഷനിൽ അവസാനിക്കും. കൂടാതെ, റൂട്ട് 91, ജബൽ അലി ബസ് സ്റ്റേഷൻ്റെ ദിശയിൽ ബിസിനസ് ബേ കടന്നുപോകുന്നതിനും ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്റർ (ഡിഎംസിസി) സ്റ്റോപ്പിലേക്ക് രണ്ട് ദിശകളിലും സേവനം നൽകുന്നതിനും ക്രമീകരിക്കും. റൂട്ട് ജെ 02 ചുരുക്കന്നതിലൂടെ അറേബ്യൻ റാഞ്ചസിനും ദുബായ് പ്രൊഡക് ഷൻ സിറ്റിക്കും ഇടയിലുള്ള യാത്ര വേഗത്തിലാക്കാം.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *