53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രമുഖ ടെലികോം ഓപ്പറേറ്ററായ ഡു തങ്ങളുടെ ഉപഭോക്താക്കൾക്ക് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. നവംബർ 28 മുതൽ ഡിസംബർ 4 വരെ ലഭ്യമാകുന്ന എക്സ്ക്ലൂസീവ് ഓഫറുകളുടെയും പ്രമോഷനുകളുടെയും ഒരു നീണ്ട നിര തന്നെ പ്രഖ്യാപിച്ചു. എല്ലാ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസം വരെ വാലിഡിറ്റിയുള്ള 53 ജിബി ദേശീയ ഡാറ്റ സൗജന്യമായി ലഭിക്കും. ഡിസംബർ 4 വരെ ഓഫർ ലഭ്യമാണ്. പ്രീപെയ്ഡ് ഫ്ലെക്സി വാർഷിക പ്ലാനുകൾ വാങ്ങുകയോ അതിലേക്ക് മാറുകയോ ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് വാലിഡിറ്റിയുള്ള 53 ജിബി ദേശീയ ഡാറ്റ സൗജന്യമായി ലഭിക്കും. ഡിസംബർ 31 വരെ ഈ ഓഫർ ലഭ്യമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A