Posted By ashwathi Posted On

മരിച്ചുപോയ പിതാവിനോടുള്ള ആദരമായി പിതാവിൻ്റെ ചിതാഭസ്മം ഇട്ട് വളർത്തിയ കഞ്ചാവ് വലിച്ച് മകൾ

മരിച്ചുപോയ പിതാവിനോടുള്ള ആദര സൂചകമായി പിതാവിൻറെ ചിതാഭസ്മം ഇട്ട് വളർത്തിയ കഞ്ചാവ് വലിച്ച് മകൾ. സോഷ്യൽ മീഡിയ താരം റൊസന്ന പാൻസിനോയാണ് ആദരിക്കാൻ വ്യത്യസ്തമായ വഴി കണ്ടുപിടിച്ചത്. ഇവർക്ക് 14.6 ദശലക്ഷത്തിലധികം ഫോളോവേഴ്‌സാണുള്ളത്.
ഇക്കാര്യം തൻറെ പോഡ് കാസ്റ്റിലൂടെയാണ് റോസന്ന തുറന്നു പറഞ്ഞത്. 2010 ലാണ് ‘നെർഡി നുമ്മീസ്’ എന്ന പേരിൽ റോസന്ന യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. വൈകാതെ തന്നെ വളരെയധികം ഫോളോവേഴ്സുള്ള സെലിബ്രിറ്റിയായി റോസന്ന മാറുകയായിരുന്നു. തൻ്റെ ആച്ഛൻ്റെ ആഗ്രഹമായിരുന്നു ഇതെന്നും റോസന്ന പറയുന്നു. ഈ വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘സ്മോക്കിംഗ് മൈ ഡെഡ് ഡാഡ്’ എന്നാണ് 54 മിനിറ്റുള്ള പോഡ്കാസ്റ്റ് എപ്പിസോഡിന് റോസന്ന പേര് നൽകിയിരിക്കുന്നത്. 2019 ഡിസംബറിൽ രക്താർബുദത്തെ തുടർന്നാണ് റോസന്നയുടെ പിതാവിൻറെ മരിച്ചത്. മരിക്കുന്നതിന് മുൻപ് പിതാവ് തൻറെ ചിതാഭസ്മം എന്തുചെയ്യണമെന്ന് തന്നോടും അമ്മയോടും പറഞ്ഞിരുന്നു. ‘ആദ്യം അൽപ്പം മടിച്ചു. എന്നാൽ ദിവസങ്ങൾ കടന്നുപോകവേ അച്ഛൻ ആഗ്രഹിച്ചപോലെ ചെയ്യാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തെ ബഹുമാനിക്കുന്നതിന് തുല്യമാണ് അദ്ദേഹത്തിൻറെ ആഗ്രഹം നടപ്പാക്കുന്നത്’ റോസന്ന പറയുന്നു. റോസന്നയുടെ അമ്മയും സഹോദരിയും പോഡ്കാസ്റ്റിൽ ചേർന്നിരുന്നു. ‘അദ്ദേഹം എൻറെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു. അദ്ദേഹത്തിൻറെ വേർപാട് പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല. കാലം കടന്നുപോകുമ്പോൾ ആ മുറിവ് ഉണങ്ങുമെന്ന് ഞാൻ കരുതി. പക്ഷേ ആ സങ്കടം ഇന്നും എന്നോടൊപ്പമുണ്ട്. എന്നന്നേക്കുമായി അത് എന്നോടൊപ്പമുണ്ടാകും’ റോസന്ന പറഞ്ഞു. തൻറെ 18-ാം ജന്മദിനത്തിൽ ഒരുമിച്ച് സിഗററ്റ് വലിച്ച അനുഭവവും റോസന്ന പോ‍ഡ്കാസ്റ്റിലൂടെ പങ്കുവച്ചു. ‘ഞാൻ എൻറെ അച്ഛനെപ്പോലെയാണെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം ഇവിടെയെല്ലാം പാറിപ്പറക്കുന്ന പൂമ്പാറ്റപോലെയായിരുന്നു. ജീവിതത്തെ ബഹുമാനിക്കാനും പാഴാക്കാതിരിക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചു. അദ്ദേഹത്തിൻറെ കാൽപ്പാടുകൾ ഞാൻ പിന്തുടരും’ റോസന്ന കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *