ദുബായ് സാലിക് ടോള്‍ ഗേറ്റുകളിലൂടെയുള്ള യാത്ര സൗജന്യമാകുന്നു. അടുത്തവര്‍ഷം മുതല്‍ ദുബായിലെ പ്രമുഖ ടോള്‍ ഗേറ്റ് സംവിധാനമായ സാലിക്ക് ഗേറ്റിന്‍റെ നിരക്കില്‍ മാറ്റം ഉണ്ടാകും. 2025 ജനുവരി മുതല്‍ എല്ലാ ദിവസവും അര്‍ധരാത്രിയ്ക്ക്ശേഷം ടോള്‍ നിരക്ക് സൗജന്യമായിരിക്കുമെന്ന് ദുബായ് ആര്‍ടിഎ അറിയിച്ചു.
ടോള്‍ നിരക്കിലെ മാറ്റം…
എല്ലാ ദിവസവും രാത്രി ഒന്ന് മുതൽ പുലർച്ചെ ആറുവരെ സാലിക്ക് നിരക്ക് സൗജന്യമായിരിക്കും തിരക്കേറിയ സമയത്ത് സാലിക്ക് നിരക്ക് കൂടും- ആറ് ദിര്‍ഹമായി ഉയരും.
നിലവില്‍ എല്ലാ സമയത്തും ടോള്‍ നിരക്ക് നാല് ദിര്‍ഹമാണ്.
പ്രവർത്തിദിവസങ്ങളിൽ തിരക്ക് കൂടുന്ന സമയങ്ങളായ രാവിലെ ആറ് മുതൽ പത്ത് വരെയും വൈകീട്ട് നാല് മുതൽ രാത്രി എട്ട് വരെയും ടോൾ ഗേറ്റ് കടന്നുപോകാൻ ആറ് ദിർഹം നൽകണം.
തിരക്കില്ലാത്ത സമയങ്ങളിൽ നിലവിലെ നിരക്കായ നാല് ദിർഹം തന്നെയാകും നിരക്ക്. പൊതുഅവധിയല്ലാത്ത ഞായറാഴ്ചകളിൽ നാല് ദിർഹമായിരിക്കും സാലിക്ക് നിരക്ക് ഈടാക്കുക.
മറ്റ് പൊതുഅവധികൾ, പ്രധാനപരിപാടി നടക്കുന്ന ദിവസങ്ങൾ എന്നിവയിൽ എല്ലാസമയത്തും നാല് ദിർഹം ഈടാക്കും
പാര്‍ക്കിങ് സംവിധാനനിരക്കിലും മാറ്റം
മാർച്ച് മുതൽ പാർക്കിങ് സംവിധാനത്തിലും നിരക്ക് മാറ്റമുണ്ടാകും
തിരക്കേറിയ സമയങ്ങളിൽ പ്രീമിയം പാർക്കിങ് കേന്ദ്രങ്ങളിൽ മണിക്കൂറിന് ആറുദിർഹം ഈടാക്കും മറ്റിടങ്ങൾ നാല് ദിർഹം പാർക്കിങ് നിരക്ക് ഉയരും
പാർക്കിങ് സോണുകളിൽ തിരക്കേറുന്ന സമയത്ത് മണിക്കൂറിൽ 25 ദിർഹമായും പാർക്കിങ് നിരക്ക് ഉയരും (വേൾഡ് ട്രേഡ് സെന്റർ ഉൾപ്പെടെ പ്രധാനപരിപാടികൾ നടക്കുന്ന മേഖല) യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A