Posted By saritha Posted On

യുഎഇയില്‍ നാല് ദിവസം നീളുന്ന സൂപ്പര്‍ സെയിലിന് ഇന്ന് തുടക്കം, ബ്രാന്‍ഡുകള്‍ക്ക് 90 % വരെ വിലക്കുറവ്

ദുബായ്: വന്‍ വിലക്കുറവില്‍ ഉത്പ്പന്നങ്ങള്‍, സ്വന്തമാക്കാന്‍ നാല് ദിവസം മാത്രം, സൂപ്പര്‍ സെയിലിന് ദുബായില്‍ ഇന്ന് തുടക്കമായി. ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്ന വമ്പന്‍ ആദായവില്‍പ്പനയാണ് സൂപ്പര്‍ സെയിലില്‍ നടക്കുന്നത്. യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായാണ് സൂപ്പര്‍ സെയില്‍ നടക്കുന്നത്. അഞ്ഞൂറിലേറെ ബ്രാൻഡുകൾ 90 ശതമാനം വിലക്കിഴിവില്‍ സ്വന്തമാക്കാം. സൂപ്പർ സെയിൽ ഡിസംബർ രണ്ട് വരെ തുടരും. ഉത്പ്പന്നങ്ങൾ ആകർഷക വിലയിൽ സ്വന്തമാക്കാനുള്ള അപൂർവ അവസരമാണിതെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്‍റ് അറിയിച്ചു. ഫാഷൻ ഉത്പ്പന്നങ്ങൾ, പാദരക്ഷകൾ, സൗന്ദര്യ വർധക വസ്തുക്കൾ, വിനോദ ഉപകരണങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ തുടങ്ങിയ ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങള്‍ ആദായ വിൽപനയിൽ ഉൾപ്പെടും. മൂവായിരത്തിലേറെ ഔട്ട്ലെറ്റുകളില്‍ ആദായവില്‍പ്പന ലഭിക്കും. അൽഖവാനീജ് വോക്ക്, ബർജുമാൻ, ദെയ്റ, ഷിൻദഗ, മെഅസിം, മിർദിഫ് എന്നിവിടങ്ങളിലെ സിറ്റി സെന്‍റർ, സർക്കിൾ മാൾ, സിറ്റ് വോക്ക്, ദുബായ് ഫെസ്റ്റിവൽ സിറ്റി, ഇബ്ൻ ബത്തൂത്ത മാൾ, മാൾ ഓഫ് ദ് എമിറേറ്റ്സ്, മെർക്കാറ്റൊ, നഖീൽ മാൾ, ഒയാസിസ് സെന്‍റർ, ദ് ബീച്ച് ജെബിആർ, ദി ഔട്‌ലറ്റ് വില്ലേജ്, വാഫി സെന്‍റർ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വമ്പന്‍ ആദായവില്‍പ്പന ലഭിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *