ദുബായ്: തിരക്കേറിയ സമയത്താണ് ദുബായിലെ സാലിക് ഗേറ്റിലൂടെയുള്ള യാത്രയെങ്കില്‍ വാഹനയാത്രക്കാരുടെ പ്രതിമാസ ബജറ്റ് താളം തെറ്റും. നിലവിലെ നിരക്കായ നാല് ദിര്‍ഹത്തില്‍നിന്ന് ആറ് ദിര്‍ഹമാക്കിയാണ് പുതിയ നിരക്ക്. എന്നാല്‍, തിരക്കില്ലാത്ത സമയത്താണ് യാത്രയെങ്കില്‍ നിലവിലെ നാല് ദിര്‍ഹം തന്നെ നല്‍കിയാല്‍ മതി. തിരക്കേറിയ സമയങ്ങളിൽ ദുബായിൽ 10 സാലിക് ഗേറ്റ് കടക്കുന്നവർക്ക് 60 ദിർഹം റോഡ് ടാക്സ് (ടോൾ) മാത്രം നൽകേണ്ടിവരും. പുലർച്ചെ ഒന്നുമുതൽ രാവിലെ ആറുവരെ യാത്ര ചെയ്യുന്നവര്‍ക്ക് ടോൾ ഈടാക്കില്ലെന്നതാണ് ആശ്വാസം. മാറ്റം വന്ന നിരക്കുകള്‍ 2025 ജനുവരി അവസാനത്തോടെ പ്രാബല്യത്തിൽ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തിരക്കേറിയ സമയമായി കണക്കാക്കുന്നത് രാവിലെ ആറ് മുതൽ 10 വരെയും വൈകിട്ട് നാല് മുതൽ രാത്രി എട്ട് വരെയുമാണ്. തിരക്കില്ലാത്ത സമയമായി കണക്കാക്കുന്നത് രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയും രാത്രി എട്ട് മുതൽ പുലർച്ചെ ഒന്നുവരെയുമാണ്. പൊതുഅവധി, പ്രധാന പരിപാടികൾ എന്നിവ ഒഴികെയുള്ള ഞായറാഴ്ചകളിൽ നാല് ദിർഹമായിരിക്കും നിരക്ക് ഈടാക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A