പ്രവാസികളടക്കം അറിഞ്ഞിരിക്കണം വിമാനത്തിലെ മദ്യപാനത്തെ കുറിച്ച് വിദ​ഗ്ധർ പറയുന്നത്..

വിമാനയാത്രകളിൽ മദ്യം കഴിക്കുന്നത് പലരുടെയും ഒരു ശീലമാണ്. എന്നാൽ വിമാനയാത്രയ്ക്ക് ഇടയിലെ മദ്യപാനം നല്ലതല്ലെന്നും ദുരന്തത്തിന് കാരണമാകുമെന്നുമാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. വിമാനയാത്രകളിൽ ഉറങ്ങാറുണ്ടെങ്കിലും മദ്യപിച്ചു കൊണ്ട് ഉറങ്ങുന്നവർക്ക് വി​ദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വിമാനത്തിനകത്തെ കുറഞ്ഞ കാബിൻ മർദവും മദ്യവും ഉറക്കവും ഓക്‌സിജന്റെ കുറവുമെല്ലാം ചേരുന്നതല്ലെന്നാണ് കണ്ടെത്തൽ. വിമാനയാത്രക്കിടെ എത്രത്തോളം മദ്യം കൂടുതൽ കഴിക്കുന്നോ അത്രമാത്രം അപകടസാധ്യതയും വർധിക്കും. ഹൃദയത്തിനും ശ്വാസകോശത്തിനും പ്രശ്‌നങ്ങളുള്ള മുതിർന്ന പൗരന്മാർക്കാണ് അപകട സാധ്യത കൂടുതൽ. അതിനാൽ ഈ അപകടസാധ്യത മുൻനിർത്തി ദീർഘദൂര വിമാനയാത്രകളിൽ മദ്യം വിളമ്പുന്നത് അവസാനിപ്പിക്കണമെന്ന നിർദേശമുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

18 നും 40നും ഇടയ്ക്ക് പ്രായമുള്ള 48 പേരിൽ ജർമൻ എയറോസ്‌പേസ് സെന്ററിലേയും ആർഡബ്ല്യുടിഎച്ച് ആകെൻ സർവകലാശാലയിലേയും ഗവേഷകർ ചേർന്നാണ് പഠനം നടത്തിയത്. കുറച്ചുപേർ പരീക്ഷണശാലയിലും മറ്റുള്ളവർ 8,000 അടി ഉയരത്തിലൂടെ ആകാശത്തു പറക്കുന്ന വിമാനത്തിനുള്ളിലെ കാബിൻ പ്രഷറിലും ഉറങ്ങിയായിരുന്നു ​ഗവേഷണത്തിൽ പങ്കെടുത്തത്. 12 പേരടങ്ങുന്ന സംഘത്തിലുള്ളവർക്ക് രണ്ട് കാൻ ബീറോ രണ്ട് ഗ്ലാസ് വൈനോ നൽകിയ ശേഷം ഉറക്കത്തിനിടെ ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജൻ നിലയും തുടർച്ചയായി രേഖപ്പെടുത്തി.

പഠനപ്രകാരം ആരോഗ്യപ്രശ്‌നമുള്ളവരിൽ രക്തത്തിലെ ഓക്‌സിജൻ നില ഗുരുതരമാം വിധം താഴേക്ക് ഇറങ്ങുന്നതായി കണ്ടെത്തി. രണ്ടു ദിവസത്തോളം പരീക്ഷണം തുടർന്നു. പഠനത്തിൽ പങ്കെടുത്തവരെ പരസ്പരം സ്ഥലം മാറ്റിയ ശേഷം വീണ്ടും പരീക്ഷണം നടത്തി. മദ്യപിക്കാത്ത സ്ലീപ് ചേംബറുകളിൽ കിടന്നവരുടെ രക്തത്തിലെ ഓക്‌സിജൻ ലെവൽ ശരാശരി 96 ശതമാനവും ഹൃദയമിടിപ്പ് മിനിറ്റിൽ 64 തവണയുമായിരുന്നു. എന്നാൽ വിമാനത്തിന് സമാനമായ മർദമുള്ള പരീക്ഷണശാലകളിൽ മദ്യപിച്ച് ഉറങ്ങിയവരുടെ ശരാശരി ഹൃദയമിടിപ്പ് മിനിറ്റിൽ 88ഉം രക്തത്തിലെ ഓക്‌സിജന്റെ അളവ് 85 ശതമാനവുമായി ഉയർന്നു. ഇതേ പരീക്ഷണശാലയിൽ മദ്യപിക്കാതെ ഉറങ്ങിയവരുടെ ഹൃദയമിടിപ്പ് ശരാശരി 73ഉം രക്തത്തിലെ ഓക്‌സിജന്റെ അളവ് 88 ശതമാനവുമായിരുന്നു.

മദ്യപിച്ചവരുടെ ​ഹൃദയമിടിപ്പ് കൂടുന്നതും രക്തത്തിലെ ഓക്സിജ​ന്റെ അളവ് കുറയുന്നതുമാണ് കണ്ടെത്താനായത്. അത്തരം സാഹചര്യങ്ങൾ മെഡിക്കൽ എമർജൻസിയിലേക്ക് എത്തിക്കാൻ സാധ്യതയുണ്ടെന്ന് കൊളോജനിലെ ജർമൻ എയറോസ്‌പേസ് സെന്ററിലെ ഡോ. ഇവ മരിയ പറഞ്ഞു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരിൽ അപകട സാധ്യത വർധിക്കാമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. വിമാനയാത്രകളിൽ മദ്യം കഴിക്കുന്നത് ​ആരോ​ഗ്യമുള്ളവരുടെയും ​ഗുരു​തര ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളവരുടെയും ശരീരത്തെ എപ്രകാരം ബാധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ദീർഘദൂര വിമാനയാത്രകളിൽ മദ്യം വിളമ്പുന്നത് അവസാനിപ്പിക്കണമെന്ന നിർദേശവും ​ഗവേഷകർ നൽകുന്നുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy