സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഈദ് അൽ അദ്ഹയുടെ അനുഗ്രഹീത ദിനത്തിൽ യുഎഇയിലെ വിവിധ ആശുപത്രികളിൽ ഇരട്ടി സന്തോഷം നൽകി കുഞ്ഞുമാലാഖമാരെത്തി. പുലർച്ചെ 4 മണിവരെയുള്ള സമയത്തിൽ വിവിധ ആശുപത്രികളിൽ സ്വദേശികൾക്കും വിദേശികൾക്കുമായി 8 കുഞ്ഞുങ്ങളാണ് ജനിച്ചത്. അർധരാത്രി കൃത്യം 12 മണിക്ക് രണ്ട് കുഞ്ഞുങ്ങളാണ് ജനിച്ചത്. അബുദാബിയിലെ ബുർജീൽ ഹോസ്പിറ്റലിൽ ജോർദാനിയൻ ദമ്പതികളായ അലി അബ്ദുൽറഹിം അൽ ഇബ്രാഹിമും ഹെബാഹ് ഫയീസ് സെയ്ദ് അൽ സൂബിയും തങ്ങളുടെ അഞ്ചാമത്തെ കുഞ്ഞായ ഹുമാമിനെ വരവേറ്റു. കൃത്യം 12 മണിക്ക് തന്നെ ദുബായിലെ അൽ മൻഖൂലിലെ ആസ്റ്റർ ആശുപത്രിയിൽ അടിയന്തര സിസേറിയൻ ശസ്ത്രക്രിയയിലൂടെ ഇന്ത്യൻ മാതാപിതാക്കളായ ഷർമിളയും സാഗർ ഗുലാബ് മിർപാഗറും അവരുടെ സ്നേഹസമ്മാനത്തെ സ്വീകരിച്ചു. മറ്റ് ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈദ് അൽ അദ്ഹ ദിനത്തിൽ കുഞ്ഞുങ്ങളുടെ ജനനം പ്രത്യേക അനുഭവമാണെന്ന് ഡോക്ടർമാർ പറയുന്നു.
ഈദ് ദിനത്തിൻ്റെ ആദ്യ മണിക്കൂറിനുള്ളിൽ, റാസൽഖൈമയിലെ RAK ഹോസ്പിറ്റൽ ഇന്ത്യൻ വനിതയായ മുംതാസ് എറയത്ത് വടക്കേ പുരയിൽ തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകി. 12.48 ന് ഒരു ആൺകുഞ്ഞിനാണ് ജന്മം നൽകിയത്. പുലർച്ചെ 1.27 ന് അൽ ഖുസൈസിലെ ആസ്റ്റർ ഹോസ്പിറ്റലിൽ അടിയന്തര സിസേറിയനിലൂടെ ഇന്ത്യൻ ദമ്പതികളായ അക്തർ ഹുസൈനി സലീമും സെറിൻ സിതാരയും ഒരു പെൺകുഞ്ഞിനെ സ്വീകരിച്ചു.
അബുദാബിയിലെ എൻഎംസി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ രണ്ട് പെൺകുഞ്ഞുങ്ങളാണ് ജനിച്ചത്. ഫിലിപ്പിനോ ദമ്പതികൾക്ക് 1.30നും കാമിൽ – കെന്നത്ത് ദമ്പതികൾക്ക് 3.54നുമാണ് കുഞ്ഞ് ജനിച്ചത്. അതേസമയം, അജ്മാനിലെ തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലും രണ്ട് രണ്ട് പെൺകുട്ടികളെ സ്വാഗതം ചെയ്തു. ഈജിപ്ഷ്യൻ ദമ്പതികൾക്ക് പുലർച്ചെ 2.45 നും പാകിസ്ഥാൻ ദമ്പതികൾക്ക് 3.20നുമാണ് കുഞ്ഞുങ്ങളുണ്ടായത്. ഈദ് ദിനത്തിലെ ഇരട്ടി മധുരമാണ് ലഭിച്ചതെന്ന സന്തോഷത്തിലാണ് മാതാപിതാക്കളേവരും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq