കൊല്ലം: സ്ത്രീധനത്തിന്‍റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്‍റെ ക്രൂരമര്‍ദനം. വിവാഹം കഴിഞ്ഞ് അഞ്ചാംനാള്‍ സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവ് മര്‍ദിച്ചതായി പോലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് നിതിനെതിരെ കുണ്ടറ പോലീസ് കേസെടുത്തു. പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നവംബര്‍ 25 നാണ് കൊല്ലം കുണ്ടറ സ്വദേശികളായ യുവതിയുടെയും നിതിന്‍റെയും വിവാഹം നടന്നത്. ഭര്‍ത്താവ് ശരീരമാസകലം അടിക്കുകയും കഴുത്ത് ഞെരിച്ച് ഉപദ്രവിച്ചതായും യുവതി പരാതിയില്‍ പറയുന്നു. ശരീരത്തില്‍ പരിക്കേറ്റതിന് പിന്നാലെ 29ാം തിയതി യുവതി ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയില്‍വെച്ച് സഹോദരനെ ആക്രമിച്ചതായും യുവതി പറഞ്ഞു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ നിതിന്‍റെ കുടുംബം നിഷേധിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A