ദുബായ്: സ്വര്‍ണം വാങ്ങാന്‍ ആരാ ആഗ്രഹിക്കാത്തത്. സ്വര്‍ണം ഒരു നിക്ഷേപമായും ആളുകള്‍ കണക്കാക്കുന്നു. അങ്ങനെയുള്ളവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ദുബായില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ചൊവ്വാഴ്ച ദുബായില്‍ വ്യാപാരം തുടങ്ങുമ്പോള്‍ വിലയില്‍ കുറവ് രേഖപ്പെടുത്തി. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഒരു ദിര്‍ഹം കൂടി കുറഞ്ഞത് 319.5 ദിര്‍ഹമെന്ന നിലയിലെത്തിയതായി ദുബായ് ജ്വല്ലറ്റി ഗ്രൂപ്പ് അറിയിച്ചു. യുഎഇ പ്രാദേശിക സമയം രാവിലെ 9 മണിക്ക് പുറത്തുവിട്ട കണക്കാണിത്. തിങ്കളാഴ്ച രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ സ്വര്‍ണവില മൂന്ന് ദിര്‍ഹം കുറഞ്ഞെങ്കിലും വൈകുന്നേരം ആയപ്പോഴേക്കും രണ്ട് ദിര്‍ഹത്തിലേറെ വര്‍ധിച്ചിരുന്നു. വാരാന്ത്യത്തില്‍ വിപണി അവസാനിക്കുമ്പോള്‍ 321.5 ദിര്‍ഹം ആയിരുന്നു സ്വര്‍ണത്തിന് വില. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A