
ഒന്നും രണ്ടുമല്ല, 57 കോടി, സെയില്‍സ്മാനായ അരവിന്ദന്‍ ഇനി കോടിപതി
ഒന്നും രണ്ടുമല്ല, ഒറ്റരാത്രികൊണ്ട് 57 കോടിയാണ് (25 ദശലക്ഷം ദിര്‍ഹം) മലയാളിയായ അരവിന്ദന്‍ അപ്പുക്കുട്ടന്‍ നേടിയിരിക്കുന്നത്. ഈ വിവരം പറയാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡും ബുഷ്രയും വിളിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു അരവിന്ദിന്. എന്നാല്‍, ഇക്കാര്യം അരവിന്ദ് സുഹൃത്തുക്കള്‍ പറഞ്ഞ് അറിഞ്ഞിരുന്നു. താന്‍ സെയില്‍സ്മാനാണെന്ന് അരവിന്ദ് റിച്ചാര്‍ഡിനോട് പറഞ്ഞപ്പോള്‍ ഇനി കട മുതലാളിയാകാമെന്ന് റിച്ചാര്‍ഡ് മറുപടി നല്‍കി. 447363 നമ്പര്‍ എന്ന ടിക്കറ്റിനാണ് ഗ്രാന്‍ഡ് പ്രൈസ് ലഭിച്ചത്. അരവിന്ദിന്‍റെ പേരില്‍ 20 അംഗ സംഘം എടുത്ത ടിക്കറ്റാണ് കോടികളുടെ സമ്മാനം നേടിക്കൊടുത്തത്. ഈ സമ്മാനത്തുക ഇവര്‍ 20 പേരും പങ്കിട്ടെടുക്കും. ഷാര്‍ജയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയാണ് അരവിന്ദ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്തുവരികയാണ് ഈ മലയാളി. ഗ്രാന്‍ഡ് പ്രൈസ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്ന് അദ്ദേഹത്തിന് നിലവില്‍ കൃത്യമായ പദ്ധതികളൊന്നുമില്ല. ‘ലോണുകള്‍ അടച്ചു തീര്‍ക്കാനും ഭാവിയിലേക്ക് കരുതാനും ഈ തുക ഉപയോഗിക്കുമെന്ന്’ അദ്ദേഹം പറയുന്നു. ‘ഒരിക്കലും നിരാശപ്പെട്ട് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് അവസാനിപ്പിക്കരുതെന്നും ശ്രമിച്ചുകൊണ്ടേയിരിക്കണമെന്നുമാണ്’ മറ്റ് ബിഗ് ടിക്കറ്റ് ഉപഭോക്താക്കളോട് അരവിന്ദിന് പറയാനുള്ളത്. ബിഗ് ടിക്കറ്റിന്‍റെ ബിഗ് വിന്‍ മത്സരത്തില്‍ മറ്റ് നാല് പേര്‍ കൂടി വിജയികളായി. മലയാളിയായ അബ്ദുല്‍ നാസര്‍ ഒരു ലക്ഷം ദിര്‍ഹം നേടി. മലയാളിയായ ആകാശ് രാജ് 70,000 ദിര്‍ഹം സ്വന്തമാക്കി. മൂന്ന് വര്‍ഷമായി ആകാശ് ടിക്കറ്റ് വാങ്ങുന്നയാളാണ്. നിര്‍മ്മാണ തൊഴിലാളിയായ എംഡി മെഹെദി 50,000 ദിര്‍ഹവും മുഹമ്മദ് ഹനീഫ് 75,000 ദിര്‍ഹവും സ്വന്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)