
അമേരിക്കയില്‍ തീരത്ത് വമ്പന്‍ ഭൂചലനം; പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ്…
വാഷിങ്ടണ്‍: അമേരിക്കയിലെ വടക്കൻ കാലിഫോർണിയയില്‍ തീരത്ത് വമ്പന്‍ ഭൂചലനം ഉണ്ടായതിനെ തുടര്‍ന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു. റിക്ടര്‍ സ്കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂചലനം ഫെർൻഡെയ്‌ലിന് ഏകദേശം 100 കിലോമീറ്റർ പടിഞ്ഞാറ് – തെക്കുപടിഞ്ഞാറായി വെറും 10 കിലോമീറ്റർ (ആറ് മൈൽ) ആഴത്തിലാണ് രേഖപ്പെടുത്തിയത്. സാന്‍ ഫ്രാന്‍സിസ്കോ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഉടൻ തന്നെ ഉയർന്ന സ്ഥലത്തേക്ക് മാറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ തിരമാലകളുടെയും ശക്തമായ പ്രവാഹങ്ങളുടെയും ഒരു പരമ്പര അടുത്തുള്ള തീരങ്ങളെ ബാധിച്ചേക്കാം, നിങ്ങൾ അപകടത്തിലാണ്, തീരദേശ ജലത്തിൽ നിന്ന് മാറുക,” മുന്നറിയിപ്പിൽ പറയുന്നു. ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രത്തില്‍നിന്ന് 300 കിമീ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന തീരങ്ങളില്‍ അപകടകരമായ സുനാമിക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. തീരപ്രദേശത്തിന് സമീപമുള്ളവർ അപകടസാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ അറിയിച്ചിരുന്നു. പെട്രോളിയ, സ്കോട്ടിയ, കോബ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. ഭൂചലനത്തിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് പരിഭ്രാന്തരായ ജനം സുരക്ഷിതമായ സ്ഥലങ്ങൾ തേടി പാലായനം തുടങ്ങിയിരുന്നു. പിന്നാലെയാണ് സുനാമി മുന്നറിയിപ്പ് പിൻവലിച്ച അറിയിപ്പുകൾ വന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)