
38 ദിവസം നീളുന്ന വ്യാപാരോത്സവം; ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം
ദുബായ്: 38 ദിവസം നീളുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) ഇന്ന് തുടക്കം. ജനുവരി 12 വരെ ഫെസ്റ്റിവല്‍ തുടരും. 1000 ഡ്രോണുകളുടെ അകമ്പടിയോടെ നടക്കുന്ന വെടിക്കെട്ടാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകർഷണം. ദുബായ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ദുബായിലെ വിവിധ ഭാഗങ്ങളിൽ ദിവസേന വിനോദപരിപാടികൾ അരങ്ങേറും. ഉദ്ഘാടനത്തോടനുബന്ധിച്ച് കൊക്കകോള അരീനയിലെ സംഗീത കച്ചേരിയിൽ ലോകപ്രശസ്ത താരനിര അണിനിരക്കും.
വിവിധ പരിപാടികള്‍
സിറ്റി വാക്കില്‍ സൗജന്യ വിനോദപരിപാടികള്‍ അരങ്ങേറും
അൽ മർമൂമിൽ ഔട്ട്ഡോർ സിനിമ, ഓഡ് മ്യൂസിക് നൈറ്റുകൾ തുടങ്ങിയ പരിപാടികളുണ്ടാകും
ഹത്ത വാദി ഹബ്ബില്‍ ജനുവരി അഞ്ച് വരെ പ്രത്യേക പരിപാടികളുണ്ടാകും
ദുബായ് ഡിസൈൻ ഡിസ്ട്രിക്ടിന്റെ ഹൃദയഭാഗത്ത് ജനുവരി മൂന്ന് മുതൽ 12 വരെ പ്രത്യേക കലാവിരുന്ന് അരങ്ങേറും
ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ 38 ദിവസവും രാത്രി 8:30ന് വെടിക്കെട്ടുണ്ടാകും
ബ്ലൂവാട്ടേഴ്സ് ഐലൻഡിലും ജെബിആറിലെ ബീച്ചിലും ദിവസവും രാത്രി 8നും 10നും സൗജന്യ ഡ്രോൺ ഷോയുണ്ട്
ഈ മാസം 13ന് രാത്രി 8നും 10നും- 150 പൈറോ ഡ്രോണുകളും സ്കൈഡൈവറുകളും സംയുക്തമായി അണിനിരക്കുന്ന ഷോ
27 മുതൽ ജനുവരി 12 വരെ- രണ്ടാം ഘട്ടത്തിൽ നൂതന, പരമ്പരാഗത ശബ്ദമിശ്രണങ്ങളുടെ സംയോജനം കാണാന്‍ അവസരമുണ്ടാകും
ഹിൽസ് മാൾ, ഓട്ടോഡ്രോം, മിർദിഫ് സിറ്റി സെന്‍റർ തുടങ്ങിയ മാളുകളിൽ ആകർഷക പരിപാടികൾ ഒരുക്കിയിട്ടുണ്ട്
നറുക്കെടുപ്പിൽ ആഡംബര കാറുകൾ ഉൾപ്പെടെ ഒട്ടേറെ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്
റീട്ടെയ്‌ൽ സ്റ്റോറുകളിലൂടെ ആയിരത്തിലധികം ആഗോള, പ്രാദേശിക ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാം യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)