‘ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല’; ബി​ഗ് ടിക്കറ്റിലൂടെ ഭാഗ്യസമ്മാനം സ്വന്തമാക്കിയത്….

അബുദാബി: ബിഗ് ടിക്കറ്റിലൂടെ ബിഎംഡബ്ലു സ്വന്തമാക്കി ബംഗ്ലാദേശ് സ്വദേശി. ബിഗ് ടിക്കറ്റ് സീരീസ് 269 നറുക്കെടുപ്പില്‍ ബിഎംഡബ്ലു 840i ആണ് ബംഗ്ലാദേശുകാരനായ ഹാരുണ്‍ റഷീദ് സ്വന്തമാക്കിയത്. ഹോസ്പിറ്റാലിറ്റി ജീവനക്കാരനായ ഹാരുണ്‍ 2008 മുതല്‍ സൗദി അറേബ്യയില്‍ താമസിക്കുകയാണ്. ഇദ്ദേഹം ഇടയ്ക്കെല്ലാം ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. “വിജയി ആണെന്ന് അറിയിച്ചുള്ള കോൾ ലഭിച്ചപ്പോൾ ശരിക്കും ഞെട്ടി. രാത്രി ഉറങ്ങാനായില്ല. ആദ്യം കരുതിയത് പറ്റിക്കാൻ ആരോ ചെയ്തതാണ് എന്നാണ്. അപ്പോൾ തന്നെ വെബ്സൈറ്റിൽ കയറി പരിശോധിച്ചു. ഇപ്പോഴും ഇത് വിശ്വസിക്കാനാകുന്നില്ല. ജീവിതത്തിൽ ആദ്യമായാണ് ഒരു നറുക്കെടുപ്പിൽ വിജയിക്കുന്നത്”, ഹാരുണ്‍ പറ‌ഞ്ഞു. സമ്മാനമായി കിട്ടിയ കാര്‍ വില്‍ക്കാനാണ് ഹാരുണിന്‍റെ തീരുമാനം. വിറ്റു കിട്ടുന്ന പണം കരിയറിനും കുടുംബത്തിനുമായി ഉപയോഗിക്കുമെന്നും ഇനിയും ബിഗ് ടിക്കറ്റ് വാങ്ങുമെന്നും ഹാരുണ്‍ പറയുന്നു. ബി​ഗ് ടിക്കറ്റ് വിശ്വസനീയമാണ് എന്നതാണ് താൻ പങ്കെടുക്കാൻ കാരണം. എല്ലാവരും മത്സരിക്കണം. എപ്പോഴാണ് ഭാ​ഗ്യം വരുന്നതെന്ന് അറിയില്ലല്ലോ, ഹാരുണിന്‍റെ വാക്കുകള്‍. ബിഗ് ടിക്കറ്റുകൾ വാങ്ങാൻ സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകൾ സന്ദർശിക്കാം.

ഡിസംബറില്‍ വിജയികളെ കാത്തിരിക്കുന്ന സമ്മാനങ്ങള്‍

ഡിസംബറിൽ അടുത്ത ലൈവ് ഡ്രോയിൽ 30 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടാം. ആഴ്ച്ചതോറും 1 മില്യൺ ദിർഹം വീതം നേടാം. ഡിസംബർ ഒന്ന് മുതൽ 25 വരെ ഒറ്റത്തവണ ഒരുമിച്ച് രണ്ട് ടിക്കറ്റുകൾ വാങ്ങാം, ഇത് ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് ഡ്രോയിൽ പങ്കെടുക്കാനുള്ള അവസരം നൽകും. ജനുവരി മൂന്നിന് തെരഞ്ഞെടുക്കുന്ന ഒരു വിജയിക്ക് ബി​ഗ് വിൻ കോൺടെസ്റ്റിൽ പങ്കെടുക്കാം. 20,000 ദിര്‍ഹം മുതൽ 150,000 ദിര്‍ഹം വരെ സമ്മാനങ്ങൾ നേടാം. ജനുവരി മൂന്നിനുള്ള നറുക്കെടുപ്പിൽ ഒരു മസെരാറ്റി ​ഗ്രെക്കാലെ കാർ നേടാനുമാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group