യുഎഇയിൽ ഔദ്യോഗിക അവധി ദിനങ്ങളിൽ ജോലി ചെയ്താൽ അധിക വേതനം ലഭിക്കുമോയെന്നതും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള പ്രതിഫലം എങ്ങനെ നൽകണമെന്നതും തൊഴിൽ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
തൊഴിൽ നിയമപ്രകാരം പൊതു അവധി ദിവസങ്ങളിൽ തൊഴിലാളി ജോലി ചെയ്യണമെന്ന് തൊഴിൽ സാഹചര്യങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ, ജോലി ചെയ്യിക്കുന്നതിന് തടസ്സമില്ല. രാജ്യത്തെ പൊതു അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളിക്ക് മുഴുവൻ ശമ്പളം ലഭിക്കും. കൂടാതെ തൊഴിലുടമ ആ ജോലി ദിവസത്തിന് പകരം മറ്റൊരു ദിവസം അവധി നൽകണം. അതല്ലെങ്കിൽ ആ ദിവസം അധിക വേതനം നൽകണം. ഒപ്പം അടിസ്ഥാന ശമ്പളത്തിൽ ഒരു ദിവസത്തെ വേതനം എത്രയാണോ, അതിൻറെ 50 ശതമാനത്തിൽ കുറയാത്ത രീതിയിലുളള തുകകൂടി നൽകേണ്ടതാണ്.
തൊഴിലാളിക്ക് അവകാശങ്ങൾ ഹനിക്കപ്പെട്ടാൽ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തെ സമീപിച്ച് പരാതി നൽകാവുന്നതാണ്. മന്ത്രാലയത്തിലെ ഹോട്ട്‌ലൈൻ നമ്പറായ 800 60ൽ വിളിച്ചോ, MOHRE ആപ്പിലൂടെയോ, www.mohre.gov.ae വെബ്സൈറ്റിലൂടേയോ പരാതി നൽകാവുന്നതാണ്. പരാതി നൽകുന്നതിന് വെബ്സൈറ്റിലും ആപ്പിലും അക്കൗണ്ട് സൃഷ്ടിക്കണം. അതിൽ പാസ്പോർട്ട് വിവരങ്ങളും വർക്ക് പെർമിറ്റ് (ലേബർകാർഡ്) വിവരങ്ങളും നൽകണം. പരാതി സമർപ്പിച്ച് 72 മണിക്കൂറിനുള്ളിൽ തവാ-ഫൂക്ക് കേന്ദ്രത്തിൽ നിന്നുളള പ്രതിനിധികൾ പരാതിക്കാരനുമായി ബന്ധപ്പെടുന്നതാണ്.