റദ്ദാക്കിയത് 861ഓളം ​ഗൾഫ് വിമാന സർവീസുകൾ, റോക്കറ്റായി വിമാന ടിക്കറ്റ് നിരക്ക്, നിസഹായരായി പ്രവാസി സമൂഹം

ലോക്സഭയിലെ ചോദ്യോത്തരവേളയിൽ കേരളത്തിൽ നിന്നുള്ള അം​ഗങ്ങൾ വിമാന നിരക്ക് ഉയരുന്നത് ഉന്നയിച്ചതിനെ തുടർന്ന് ഉന്നതതല സമിതി രൂപീകരിക്കുന്നതു പരിഗണിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി കെ.റാംമോഹൻ നായിഡു. ​ഗൾഫ് രാജ്യങ്ങളിലേക്ക് ഉൾപ്പെടെയുള്ള വിമാനങ്ങൾ…

അപരിചിതനെ എമിറേറ്റ്സ് ഐഡി നൽകി സഹായിച്ചു, യുഎഇയിൽ മയക്കുമരുന്ന് സംഘത്തി​ന്റെ വലയിലായി മലയാളി, പിന്നീട്…

യുഎഇയിൽ അപരിചിതന് എമിറേറ്റ്സ് ഐഡി നൽകി സഹായിച്ച മലയാളി മയക്കുമരുന്ന് സംഘത്തി​ന്റെ വലയിലായി. അജ്മാനിലെ വ്യാപാര കേന്ദ്രത്തിലെ മാനേജറായ തലശ്ശേരി കായ്യത്ത് റോഡ്‌ സ്വദേശി അറക്കൽ പറക്കാട്ട് നൗജസ് ഹനീഫിന് ദുബായ്…

കാരുണ്യത്തിൻ പ്രതിരൂപം; യുഎഇയിൽ തീപിടുത്തത്തിന് ഇരയായവർക്ക് തകർന്ന കടകൾ അതിവേ​ഗം പുനർനിർമിച്ച് നൽകാൻ ഉത്തരവ്

വ്യാഴാഴ്ച പുലർച്ചെ അൽ ദൈദ് നഗരത്തിലെ ശരിയ മാർക്കറ്റിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടങ്ങളുണ്ടായ കടയുടമകൾക്ക് ആശ്വാസമായി അടിയന്തര സഹായവുമായി ഷാർജ ഭരണാധികാരി. ദുരിതബാധിതരായ വ്യാപാരികൾക്ക് ബദൽ കടകൾ ഉടൻ നൽകണമെന്ന് ഷാർജ ഭരണാധികാരി…

യുഎഇയിലെ വാഹന ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്, സൈല​ന്റ് റഡാർ ക്യാമറ.. ശ്രദ്ധ വേണം

വിവിധ നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ പിടികൂടാൻ ദുബായിൽ പുതിയ ‘സൈലൻ്റ്’ റഡാർ ക്യാമറകൾ സ്ഥാപിക്കും. പ്രധാന ഹൈവേകളിലെ മറ്റ് സ്പീഡ് ക്യാമറകളെപ്പോലെ അമിത വേഗതയിൽ വാഹനമോടിക്കുന്നവരെ മാത്രമല്ല മറ്റ് നിയമലംഘനങ്ങളും കൃത്യമായി…

യുഎഇയിൽ 30 വർഷത്തോളം സ്കൂൾ ബസ് ഡ്രൈവറായി സേവനമനുഷ്ഠിച്ച പ്രവാസിക്ക് വിട

ദുബായിലെ ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്കെല്ലാം ഇന്ത്യൻ പ്രവാസിയായ കേശവനെ ഓർമയുണ്ടാകും. ഓരോ വിദ്യാർത്ഥിയേയും മനസ്സുകൊണ്ട് അറിയുന്ന സ്കൂൾ ബസ് ഡ്രൈവറായിരുന്നു അദ്ദേഹം. 30 വർഷത്തിലേറെയായി സ്‌കൂളിൽ…

അജ്ഞാതനെന്ന് കരുതി സംസ്കരിച്ചു, 5 മാസത്തെ പ്രതീക്ഷയും കാത്തിരിപ്പും അവസാനിച്ചു, സുരേഷ് നാട്ടിലേക്ക് മടങ്ങി

കഴിഞ്ഞ അഞ്ച് മാസമായി യുഎഇയിൽ കാണാതായ മകനെ അന്വേഷിച്ചുള്ള ഒരു പിതാവി​ന്റെ പ്രതീക്ഷയും കാത്തിരിപ്പും അവസാനിച്ചു. അജ്ഞാത മൃതദേഹമായി മകനെ സംസ്കരിച്ചെന്ന് ഷാർജ പൊലീസും ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചതോടെ ഒരു കുടുംബത്തി​ന്റെ…

രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിൽ; നാട്ടിലേക്ക് പണമയയ്ക്കണോ?

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി. യുഎസ് ഡോളറിനെതിരെ എറ്റവും താഴ്ന്ന നിലയിലെത്തി. മൂല്യം 2 പൈസ ഇടിഞ്ഞ് 83.71 രൂപയിലെത്തി. സെൻസെക്സ് 0.3 ശതമാനവും നിഫ്റ്റി 0.2 ശതമാനവും…

യുഎഇയിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന രീതി തെരഞ്ഞെടുത്ത് താമസക്കാർ

അവധിക്കാലത്ത് വർക്ക് ഫ്രം ഹോം ജോലികൾ ചെയ്യാനാണ് യുഎഇ നിവാസികൾ ഇഷ്ടപ്പെടുന്നത്. ലോകത്ത് ഇഷ്ടമുള്ളിടത്തേക്കെല്ലാം സഞ്ചരിക്കാനും സൗകര്യമനുസരിച്ച് പ്രവർത്തിക്കാനും വിദൂര ജോലികൾക്ക് സാധിക്കുമെന്നതിനാൽ താമസക്കാരിലധികവും ഇത്തരം ജോലികൾ തെരഞ്ഞെടുക്കുന്നു. ഈ പ്രവണത…

വിമാനയാത്രകൾ കൂടുതൽ സുഖപ്രദമാക്കാൻ സംസ്ഥാനത്തെ വിമാനത്താവളത്തിൽ മിതമായ നിരക്കിൽ താമസസൗകര്യം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് താമസിക്കാൻ ട്രാൻസിറ്റ് ലോഞ്ച് ഒരുങ്ങുന്നു. ലോഞ്ചിൽ നാല് മണിക്കൂർ മുതൽ നിങ്ങളുടെ സൗകര്യം അനുസരിച്ച് റൂം എടുക്കാം. 42 മുറികളും 5 കോൺഫറൻസ് ഹാളുകളും 4…

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ വിമാന സർവീസുമായി ബജറ്റ് കാരിയർ

യുഎഇയിൽ നിന്ന് ഇന്ത്യൻ നഗരമായ ബെംഗളൂരുവിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് ബജറ്റ് കാരിയറായ എയർ ഇന്ത്യ എക്സ്പ്രസ്. ബെംഗളൂരു-അബുദാബി ഫ്ലൈറ്റ് സർവീസാണ് പുതുതായി ആരംഭിച്ചത്. ഇതോടെ അയോധ്യ, ബാഗ്‌ഡോഗ്ര, ഭുവനേശ്വർ,…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy